ലോക്ഡൗണ്‍ കാലയളവില്‍ യന്ത്രവത്കൃത യാനങ്ങള്‍ക്ക് ഉള്‍പ്പെടെ കടലില്‍ മത്സ്യബന്ധനം അനുവദിച്ചു കേന്ദ്രം, അനുവദിക്കില്ലെന്ന് കേരളം

യന്ത്രവത്കൃത യാനങ്ങള്‍ക്ക് ഉള്‍പ്പെടെ ലോക്ഡൗണ്‍ കാലയളവില്‍കടലില്‍ മത്സ്യബന്ധനം അനുവദിച്ചു കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. കേരളത്തില്‍ പരമ്പരാഗത യാനങ്ങള്‍ക്ക് നിയന്ത്രിത മത്സ്യബന്ധനം അനുവദിക്കുകയല്ലാതെ യന്ത്രവത്കൃത യാനങ്ങളെ ഇപ്പോള്‍ അനുവദിക്കാനാവില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവില്‍ കടല്‍ മത്സ്യബന്ധനം, മത്സ്യം- ചെമ്മീന്‍- മത്സ്യോല്‍പന്ന കടത്ത്, പാക്കേജിങ്, ശീതീകരണം, വിപണനം, ഹാച്ചറികള്‍- തീറ്റ നിര്‍മാണ യൂണിറ്റുകള്‍- അക്വേറിയം തുടങ്ങിയവയുടെ പ്രവര്‍ത്തനം അനുവദിച്ചിട്ടുണ്ട്.
രാജ്യമാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം, യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങള്‍ കടലില്‍ പോയിരുന്നില്ല. കേന്ദ്ര ഉത്തരവിനെത്തുടര്‍ന്നു, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക സംസ്ഥാനങ്ങളില്‍ ബോട്ടുകള്‍ നിയന്ത്രിതമായി കടലില്‍ പോയിത്തുടങ്ങിയതായാണു വിവരം.
കേരളത്തില്‍ അടുത്തിടെ 5 തൊഴിലാളികള്‍ വരെയുള്ള പരമ്പരാഗത യാനങ്ങള്‍ക്ക് കടലില്‍ പോകാന്‍ അനുമതി നല്‍കിയെങ്കിലും ഹാര്‍ബറുകളില്‍ വില്‍പനയ്ക്കു കടുത്ത നിയന്ത്രണങ്ങളുണ്ട്. ഉള്‍നാടന്‍ മത്സ്യബന്ധനത്തെക്കുറിച്ച് ഉത്തരവില്‍ വ്യക്തതയില്ല.
https://www.facebook.com/Malayalivartha





















