അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ ജീവനക്കാരുടെ ശമ്പളം നല്‍കുന്നതിനുള്ള നടപടികള്‍ മാനേജ്‌മെന്റുകള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി

അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങിയെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതീവ ഗൗരവമുള്ള കാര്യമാണിത്. ബന്ധപ്പെട്ട മാനേജ്‌മെന്റുകള്‍ ശമ്പളം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
സ്‌കൂളുകളിലേക്കുള്ള ഫീസ് വാങ്ങല്‍ പ്രശ്‌നം നേരത്തെ തന്നെ വ്യക്തത വരുത്തിയതാണ്. കോവിഡ് കാലം കഴിഞ്ഞതിനു ശേഷം അത്തരം കാര്യങ്ങള്‍ ആലോചിക്കാവുന്നതാണെന്ന് പലവട്ടം പറഞ്ഞതാണ്. ഒന്നുകൂടി വ്യക്തമാക്കുകയാണ്. ഇപ്പോള്‍ ഫീസ് വാങ്ങേണ്ടതില്ല- മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു
https://www.facebook.com/Malayalivartha





















