തെരുവുനായ 5 വയസ്സുകാരിയുടെ മുഖം കടിച്ചുകീറി

ആലപ്പുഴ ചാരുംമൂട് വീടിന്റെ മുറ്റത്തു കളിച്ചു കൊണ്ടിരുന്ന 5 വയസ്സുകാരിയുടെ മുഖം തെരുവുനായ കടിച്ചുമുറിച്ചു. താമരക്കുളം തടത്തില്‍ മോഹനവിലാസത്തില്‍ മോഹനന്റെ മകള്‍ വൈശാഖിയെയാണ് തെരുവുനായ ആക്രമിച്ചത്.
ചുണ്ടും പല്ലുകളും നായ കടിച്ചെടുത്തു. കുഞ്ഞിനെ ഗുരുതര പരുക്കുകളോടെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജിലും പിന്നീട് തിരുവനന്തപുരം എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ബന്ധുവായ കുട്ടിക്കൊപ്പം മുറ്റത്തു കളിക്കുന്നതിനിടെയാണ് സംഭവം. കുട്ടിയുടെ മുഖത്തിന് സാരമായ പരുക്കേറ്റെന്നും പ്രതിരോധ കുത്തിവയ്‌പ്പെടുത്തെന്നും എസ്എടി സൂപ്രണ്ട് ഡോ.സന്തോഷ് കുമാര്‍ പറഞ്ഞു.
മുഖത്ത് ശസ്ത്രക്രിയ വേണ്ടിവരുമെന്നും അതിനായി തിരുവനന്തപുരത്തു തങ്ങുകയാണെന്നും പിതാവ് മോഹനന്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 5000 രൂപ ചികിത്സാ സഹായമായി നല്‍കി.
https://www.facebook.com/Malayalivartha





















