Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഒരൊറ്റ വൈറസ്... ലോകത്തിന്റെ താളംമുഴുവന്‍ തെറ്റിച്ചു....എവിടെയോ കൊറോണ ഇങ്ങോട്ടൊന്നും വരില്ലെന്ന് നമ്മള്‍ ആശ്വസിച്ചു. പക്ഷെ ഇപ്പോള്‍ ലോകത്ത് തന്നെ ഒരു ലക്ഷം പേരുടെ ജീവനെടുത്ത്, ലക്ഷക്കണക്കിന് പേരെ രോഗികളാക്കി, കോടികളെ ആശങ്കയിലാക്കി ആ വില്ലന്‍,വാസ്തവത്തില്‍ നമ്മുടെയൊക്കെ കണ്ണുതുറപ്പിക്കാന്‍ പ്രകൃതി സ്വയം സൃഷ്ടിച്ചതാണോ ഈ വൈറസെന്നുപോലും സംശയമുണ്ടെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്

12 APRIL 2020 02:24 PM IST
മലയാളി വാര്‍ത്ത

ഒരൊറ്റ വൈറസ്. പ്രകൃതി സ്വയം സൃഷ്ടിച്ചതോ. സുനാമിയും പ്രളയവും പിന്നെ കോവിഡും. വീണ്ടും ചില കോവിഡ് ചിന്തകള്‍. സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഇന്ന് കുറിച്ചത്. സമാനമായി നമ്മളില്‍ പലരും ചിന്തിക്കുന്നത്. അതു തന്നെയല്ലേ. വാസ്തവത്തില്‍ നമ്മുടെയൊക്കെ കണ്ണുതുറപ്പിക്കാന്‍ പ്രകൃതി സ്വയം സൃഷ്ടിച്ചതാണോ ഈ വൈറസെന്നുപോലും സംശയമുണ്ട് എന്നാണ് സംവിധായകന്റെ പക്ഷം.
എന്തൊക്കെ ബഹളങ്ങളായിരുന്നു നമുക്ക് ചുറ്റും. മലപ്പുറം കത്തി, മെഷീന്‍ ഗണ്ണ്, ബോംബ്, ഒലക്കേടെ മൂട് -എന്നിട്ടിപ്പോള്‍ പവനായി ശവമായി
നാടോടിക്കാറ്റിലെ അനന്തന്‍ നമ്പ്യാരുടെ ഡയലോഗ് പറഞ്ഞുപോകുന്ന കാലം. എല്ലാം തകിടം മറിച്ചു കൊറോണ. ഇപ്പോ പവനായി ശവമായി.


ഒരൊറ്റ വൈറസ് ലോകത്തിന്റെ താളംമുഴുവന്‍ തെറ്റിച്ചു. എവിടെയോ കൊറോണ ഇങ്ങോട്ടൊന്നും വരില്ലെന്ന് നമ്മള്‍ ആശ്വസിച്ചു. പക്ഷെ ഇപ്പോള്‍ ലോകത്ത് തന്നെ ഒരു ലക്ഷം പേരുടെ ജീവനെടുത്ത്, ലക്ഷകണക്കിന് പേരെ രോഗികളാക്കി, കോടികളെ ആശങ്കയിലാക്കി ആ വില്ലന്‍ നിലകൊള്ളുകയാണ്.
ചെറിയ മഴയായി തുടങ്ങി പെരുമഴയായിമാറി ഇപ്പോ കലിതുള്ളി ആര്‍ത്തലച്ചുപെയ്യുന്ന പെരുമഴയായി മാറി. കയറിനില്‍ക്കാന്‍ ഇടമില്ലാതെ നമ്മളാകെ പരക്കംപായുന്നു. ഉയിരിനെ പേടിച്ച് സ്വന്തം വീടിന്റെ ഉള്ളില്‍ പതുങ്ങിയിരിക്കുന്നു. അറിവുള്ളവര്‍ പണ്ടേ പറഞ്ഞിട്ടുള്ളത് പോലെ
ജീവിതം ഒരു മഹാദ്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നമുക്കായി എപ്പോഴും കാത്തുവെക്കുന്നു. ഇത്തവണയും അതു തന്നെ. സുനാമി, പ്രളയം ഇപ്പോഴിതാ കോവിഡ്. ഇവിടെയിപ്പോള്‍ ജാതിയും മതവും രാഷ്ട്രീയവുമൊന്നും വിഷയമല്ലാതായി. അമ്പലങ്ങളും പള്ളികളുമൊക്കെ നമുക്ക് ആരോഗ്യമുണ്ടെങ്കില്‍ മാത്രം സന്ദര്‍ശിക്കാവുന്ന സ്ഥലങ്ങളാണെന്ന ബോധ്യംവന്നു. കര്‍മം ചെയ്യുക നമ്മുടെ ലക്ഷ്യം. കര്‍മഫലം തരും ഈശ്വരന്‍ എന്നതിലേയ്ക്ക് ചുരുങ്ങി.

കര്‍മങ്ങള്‍ ആത്മാര്‍ഥമായി ചെയ്തിട്ട് കണ്ണടച്ച് ഒരുനിമിഷം പ്രാര്‍ഥിച്ചാല്‍ മതി, അത് ഈശ്വരന്‍ കൈക്കൊള്ളും. കോടികള്‍ ബാങ്കിലുണ്ടെങ്കിലും നമുക്കാവശ്യം ഇത്തിരി ഭക്ഷണവും കിടക്കാനൊരിടവും മാത്രമാണെന്ന തിരിച്ചറിവുണ്ടായി. എവിടെപ്പോയി എന്തെല്ലാം സാഹസങ്ങള്‍ കാണിച്ചാലും ഒടുവില്‍ തിരിച്ചെത്തേണ്ടത് നമ്മുടെ സ്വന്തം വീട്ടിലേക്കാണെന്ന സത്യവും മനസ്സിലായി. ഇതൊരു വീണ്ടുവിചാരത്തിനുള്ള സമയമാണ്. ഒന്നിന്റെ പേരിലും ഒരു നിമിഷംപോലും അഹങ്കരിക്കാന്‍ നമുക്ക് അര്‍ഹതയില്ല. ഇവിടെയിപ്പോള്‍ പാമരനും പണ്ഡിതനുമില്ല. മുതലാളിയും തൊഴിലാളിയുമില്ല. എതിരേ വരുന്നത് സുന്ദരനാണോ സുന്ദരിയാണോ എന്നുപോലും തിരിച്ചറിയാന്‍ പറ്റില്ല. കണ്ണു മാത്രമേ പുറത്തുള്ളൂ. ബാക്കിഭാഗം മാസ്‌ക് സ്വന്തമാക്കി. ബാറും ബിവറേജും ഇല്ലെങ്കിലും പതിവുപോലെ ഉദിക്കുമെന്നും അസ്തമിക്കുമെന്നും ബോധ്യപ്പെട്ടു. അതൊക്കെ നമ്മളുണ്ടാക്കിയ ശീലങ്ങള്‍ മാത്രമായിരുന്നു.

ഒരു സുനാമിയോ പ്രളയമോ സൂക്ഷ്മനേത്രങ്ങള്‍ക്കു കാണാന്‍പോലും കഴിയാത്ത ഒരു വൈറസോ മതി ജീവിതമാകെ തകിടംമറിയാന്‍. എത്രയുംവേഗം ഈ ഇരുട്ടുമാറട്ടെ. പുതിയ പ്രകാശത്തിലേക്ക് പുതിയ മനസ്സുമായി കടന്നുചെല്ലാന്‍ വഴിയൊരുങ്ങട്ടെ. അപ്പോഴും ഇന്നത്തെ ഈ ജീവിതചര്യ ഓര്‍മയിലുണ്ടാകണം. അങ്ങനെ ഒരുപാട് കാര്യങ്ങള്‍ പങ്കുവച്ചുകൊണ്ട് സത്യന്‍ അന്തിക്കാടിനെ പോലെ നിരവധി പേര്‍ പങ്കുവയ്ക്കുന്നത് ഏറ്റെടുക്കേണ്ട സമയമാണ്. അവസാനിപ്പിക്കുമ്പോള്‍ ആ ലേഖനത്തില്‍ അദ്ദേഹം ഒരു കാര്യം കൂടി പറയുന്നുണ്ട്. മഹാഭാരതം
യക്ഷപ്രശ്‌നത്തിലെ ആരണേയപര്‍വത്തിലെ ഒരു സന്ദര്‍ഭം. ഏറെ ചിന്തിപ്പിക്കുന്നത് . എന്താണ് ഏറ്റവും വലിയ ആശ്ചര്യമെന്ന യക്ഷന്റെ ചോദ്യത്തിന് യുധിഷ്ഠിരന്‍ നല്‍കിയ മറുപടി. ദിവസംതോറും ജീവജാലങ്ങള്‍ മരിച്ചുകൊണ്ടേയിരിക്കുന്നു. എന്നിട്ടും മനുഷ്യര്‍ തങ്ങള്‍ക്ക് നാശമില്ലെന്നും ഇവിടെ സ്ഥിരമാണെന്നും വിശ്വസിക്കുന്നു. ഇതില്‍പ്പരം ആശ്ചര്യം എന്താണുള്ളത്.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (8 minutes ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (4 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (5 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (5 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (5 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (6 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (8 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (8 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (8 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (8 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (8 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (9 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (9 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (10 hours ago)

Malayali Vartha Recommends