പിടിച്ചെടുത്ത എല്ലാ വാഹനങ്ങളും വിട്ടുനൽകാൻ നിർദ്ദേശം; പക്ഷേ നിബന്ധനകൾ ബാധകം

ലോക്ക്ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ടു പിടിച്ചെടുത്ത എല്ലാ വാഹനങ്ങളും താത്കാലികമായി വിട്ടു നല്‍കാന്‍ നിർദ്ദേശം. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. പൊലീസ് പിന്നീട് ആവശ്യപ്പെടുമ്ബോള്‍ വാഹനം ഹാജരാക്കാമെന്ന് എഴുതി വാങ്ങിയ ശേഷമാകും വാഹനങ്ങള്‍ വിട്ടുനല്‍കുക.
ആദ്യം പിടിച്ചെടുത്ത വാഹനങ്ങള്‍ ആദ്യം എന്ന ക്രമത്തിലാവണം വാഹനങ്ങള്‍ വിട്ടു കൊടുക്കേണ്ടത്. വാഹന ഉടമകളില്‍ നിന്ന് പിഴ ഈടാക്കുന്നത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം ലഭിച്ചശേഷം തീരുമാനമെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും വാഹനങ്ങള്‍ വിട്ടുനല്‍കുക.
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇരുപതിനായിരത്തി ഏഴുന്നൂറിലേറെ വാഹനങ്ങളായിരുന്നു ഇതുവരേയും പിടിച്ചെടുത്തത്. ഉടമകള്‍ക്കെതിരായ കേസ് കോടതിക്ക് കൈമാറിയിട്ടായിരിക്കും വാഹനം വിട്ടുനല്‍കുക. ഇപ്പോള്‍ ജാമ്യം ലഭിക്കുന്ന കേസുകളാണ് ചുമത്തുന്നതെങ്കില്‍ രണ്ടാമതും ഇതേ വണ്ടി പിടികൂടിയാല്‍ ജാമ്യം പോലും ലഭിക്കില്ല. ഒപ്പം ഇനി ചുമത്തുന്ന വകുപ്പുകള്‍ കൂടുതല്‍ ശക്തമായതായിരിക്കും.
വാഹനം തിരികെ ലഭിക്കുമെങ്കിലും ഇതുമായി ബന്ധപ്പെട്ട് കേസുകള്‍ ഉണ്ടാവും. ഒരു മാസം മുതല്‍ മൂന്നുകൊല്ലം വരെ തടവുശിക്ഷ ലഭിക്കാവുന്ന വിവിധ വകുപ്പുകളാണ് കേസില്‍ ചുമത്തുന്നത്. ഇത് പ്രകാരം പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സും ഐപിസി ആക്ടും കേരള പൊലീസ് ആക്ടും അനുസരിച്ചുള്ള നടപടികളാവും ഉണ്ടാവുക.
https://www.facebook.com/Malayalivartha





















