ലക്ഷദ്വീപില്‍ കുടുങ്ങിയ അധ്യാപകരെ കവരത്തിയില്‍ എത്തിച്ചു

കേരളത്തില്‍ നിന്ന് പരീക്ഷാ ഡ്യൂട്ടിക്ക് പോയി ലക്ഷദ്വീപില്‍ കുടുങ്ങിയ അധ്യാപകരെ കവരത്തിയില്‍ എത്തിച്ചു. വിവിധ ദ്വീപുകളില്‍ കുടുങ്ങിയ എട്ട് മലയാളി അധ്യാപകരെയാണ് കവരത്തിയില്‍ എത്തിച്ചത്. അടുത്ത കപ്പലില്‍ ഇവരെ കൊച്ചിയില്‍ എത്തിക്കും.
കല്‍പേനി, കഡ്മത്ത് ദ്വീപുകളില്‍ കുടുങ്ങിപ്പോയ രണ്ട് അധ്യാപകരെയാണ് കവരത്തിയിലെത്തിച്ചത്. അമിനി,മിനികോ എന്നീ മറ്റ് രണ്ട് ദ്വീപുകളില്‍ രണ്ട് അധ്യാപകര്‍ വീതം ഉണ്ട്. ഇവരെ ലോക്ക്ഡൗണ്‍ നീക്കിയതിന് ശേഷം ഉടന്‍തന്നെ തിരികെ എത്തിക്കാമെന്നുമാണ് വിവരം.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും പത്താം ക്ലാസ്, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളുടെ ഡ്യൂട്ടിക്കായി ലക്ഷദ്വീപില്‍ പോയ അധ്യാപകരാണ് ലോക്ക്ഡൗണിനെത്തുടര്‍ന്ന് കുടുങ്ങിയത്.
അടച്ച് പൂട്ടലിനെ തുടർന്ന് ഷിപ്പ് സർവീസും നിർത്തിയതോടെ അവർക്ക് തിരികെ നാട്ടിലേക്ക് എത്താൻ വഴിയില്ലാതെ ആവുകയായിരുന്നു. മരുന്നുകളടക്കം ലഭ്യമായിരുന്നില്ല. കൊച്ചിയിൽ കുടുങ്ങിയ ദ്വീപ് നിവാസികളെ എത്തിക്കുന്ന ഷിപ്പിലെങ്കിലും തങ്ങളെ നാട്ടിലേക്ക് തിരികെയെത്തിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു.. സർക്കാർ ഗസ്റ്റ് ഹൗസിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഒരുമാസമായി കുടുങ്ങിക്കിടക്കുകയായിരുന്നു.
https://www.facebook.com/Malayalivartha





















