ഫോണ്‍ വിളിയെച്ചൊല്ലി തർക്കം ;അതിഥി തൊഴിലാളി ഭാര്യയെ വെട്ടി കൊന്നു

കൊല്ലം, കുണ്ടറയില്‍ അതിഥി തൊഴിലാളി ഭാര്യയെ വെട്ടി കൊന്നു. ചെറുമൂട് സ്വദേശി കവിതയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവും ബംഗാള്‍ സ്വദേശിയുമായ ദീപക്കിനെ പൊലീസ് അറസ്റ്റു ചെയ്തു. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെ കാരണം.
പന്ത്രണ്ട് വര്‍ഷം മുന്‍പ് ജോലി തേടി കുണ്ടറയിലെത്തിയ ദീപക് പത്ത് വര്‍ഷംമുന്‍പാണ് കവിതയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് ലക്ഷ്മി(9) , കാശിനാഥന്‍(7) എന്നിങ്ങനെ രണ്ടു കുട്ടികളുമുണ്ട്. നിര്‍മ്മാണത്തൊഴിലാളിയായ ദീപക് ലോക്ക് ഡൗണ്‍ മൂലം വീട്ടിലിരുപ്പായതോടെ കവിത നിരന്തരം ഫോണില്‍ സംസാരിക്കുന്നതും ചാറ്റ് ചെയ്യുന്നതുംശ്രദ്ധയില്‍പ്പെട്ടിരുന്നു. അനാവശ്യ ഫോണ്‍ വിളിയെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക്പതിവായി.
കവിതയുടെ മാതാവ് സരസ്വതിയുടെ അഭ്യര്‍ത്ഥനപ്രകാരം പ്രദേശത്തെ വാര്‍ഡ് മെമ്ബര്‍ ജയകുമാരി സംഭവത്തില്‍ ഇടപെടുകയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് കവിതയില്‍ നിന്ന് ഉറപ്പുവാങ്ങുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി വീടിനു പിന്നില്‍ സംസാരിച്ചു നിന്ന ഇരുവരും ഫോണ്‍വിളിസംബന്ധിച്ച് വീണ്ടും വഴക്കുണ്ടാവുകയും സമീപത്തിരുന്ന കോടാലി ഉപയോഗിച്ച് ദീപക് കവിതയെ വെട്ടുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മകളെ വെട്ടുന്നത് തടയാന്‍ ശ്രമിച്ച കവിതയുടെ അമ്മ സരസ്വതിക്കും വെട്ടേറ്റു. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്.
https://www.facebook.com/Malayalivartha





















