ലോക്ക് ഡൗണില്‍ പിടിച്ച വണ്ടി തിങ്കളാഴ്ച മുതല്‍ ഉടമയ്ക്ക് സ്റ്റേഷനിലെത്തി തിരികെകൊണ്ടുപോയാലും സന്തോഷിക്കേണ്ട; പണി പിന്നാലെ തന്നെ ഉണ്ട്

ലോകം മുഴുവൻ ലോക്ക്ഡൗണിലേക്ക് ആയി കഴിഞ്ഞപ്പോൾ തന്നെ ഗതാഗതം സ്തംഭിപ്പിക്കുകയുണ്ടായി. എന്നാൽ തന്നെയും വിലക്കുകൾ മറന്ന് സഞ്ചരിച്ചവരുടെ വാഹനങ്ങൾ പോലീസ് കയ്യോടെ പിടിക്കൂടുകയുണ്ടായി. എന്നാൽ അവരുടെ വാഹനങ്ങൾ തിങ്കളാഴ്ച മുതൽ തിരികെ ഏൽപ്പിക്കുമെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഇതേതുടർന്ന് തിങ്കളാഴ്ച മുതല്‍ ഉടമയ്ക്ക് സ്റ്റേഷനിലെത്തി വാഹനം തിരികെ കൊണ്ടുപോകാവുന്നതാണ്. എന്നാൽ പൊലീസ് അറിയിക്കുന്നതിന് അനുസരിച്ചാവും വാഹനങ്ങള്‍ വിട്ടു നല്‍കുക എന്നതാണ് ലഭ്യമാകുന്ന വിവരം.
അതോടൊപ്പം തന്നെ ഇതിനായി ഉടമ പൊലീസ് സ്റ്റേഷനില്‍ എത്തി നിര്‍ദിഷ്ട പൊലീസ് ഉദ്യോഗസ്ഥന്‍ മുമ്പാകെ സത്യവാങ്മൂലം സമര്‍പ്പിക്കണം. എന്നാൽ തന്നെയും പൊലീസ് എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാക്കാമെന്ന നിബന്ധനയുടെ മേലായിരിക്കും വാഹനങ്ങള്‍ വിട്ടുനല്‍കുക. ലോക് ഡൗൺ സമയത്ത് ആദ്യം പിടിച്ചെടുത്ത വാഹനങ്ങള്‍ ആദ്യം എന്ന ക്രമത്തിലായിരിക്കും തിരികെ നല്‍കുക തന്നെ.
എന്നാൽ ലോക്ക് ഡൗൺ കാലം വരെ മാത്രമേ ഈ സന്തോഷം നിലനിൽക്കുകയുള്ളു. ഇതുമായി ബന്ധപ്പെട്ട കേസും നടപടികലും പൊലീസ് തുടരും എന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍. ഇതിലൂടെ ഒരുമാസം മുതല്‍ മൂന്നുകൊല്ലംവരെ തടവുശിക്ഷ കിട്ടാവുന്ന വിവിധ വകുപ്പുകളാണ് കേസില്‍ ചുമത്തുന്നത് തന്നെ. പകര്‍ച്ചവ്യാധിനിയന്ത്രണ ഓര്‍ഡിനന്‍സും ഐപിസി ആക്ടും കേരള പോലീസ് ആക്ടും അനുസരിച്ചുള്ള നടപടികളാവും ഇതിനോടൊപ്പം നടക്കുക.
ഇതിലൂടെ തന്നെ കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് 4(2)(എഫ്),5 കളക്ടറുടെ ഉത്തരവു പ്രകാരമുള്ള വിലക്ക് ലംഘിച്ചാല്‍ രണ്ടുവര്‍ഷം വരെ തടവോ 10,000 രൂപവരെ പിഴയോ ലഭിക്കാവുന്നതാണ്. ഐപിസി 188 അനുസരിച്ച് ഒരു മാസം തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാൻ പോകുന്നത്. അതോടൊപ്പം തന്നെ പൊലീസിന്റെ ഉത്തരവ് ലംഘിച്ചതിലൂടെ മറ്റൊരാള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ ആറുമാസത്തെ തടവുവരെ ലഭിക്കാം. ഐ.പി.സി. 269 ഈ വകുപ്പുപ്രകാരം ആറുമാസത്തെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്നതുമാണ്. തുടർന്ന് കേരള പോലീസ് ആക്ട് 118(ഇ) മൂന്നുവര്‍ഷം വരെ തടവോ 10,000 രൂപവരെ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.
https://www.facebook.com/Malayalivartha





















