Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ലോക്ക് ഡൗണ്‍- സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്.

12 APRIL 2020 06:19 PM IST
മലയാളി വാര്‍ത്ത

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ 21 ദിവസത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്. കര്‍ശന ഉപാധികളോടെ ആയിരിക്കും ഇളവ് അനുവദിക്കുകയെന്നും മനുഷ്യജീവനാണ് മുന്‍ഗണനയെന്നും തിരുവനന്തപുരത്തെ കമ്യൂണിറ്റി കിച്ചന്‍ സന്ദര്‍ശിച്ചശേഷം മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് രോഗം പൂര്‍ണമായി മാറുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കൊവിഡ് രോഗം പൂര്‍ണമായി ഇല്ലാതാക്കുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരുക തന്നെ ചെയ്യുമെന്ന് പറഞ്ഞ തോമസ് ഐസക്, ധനസഹായം നല്‍കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി. വാചകമടി കൊണ്ടു കാര്യമില്ലെന്നും തരാനുള്ള പണം പോലും കേന്ദ്രസര്‍ക്കാര്‍ തരുന്നില്ലെന്നും തോമസ് ഐസക് വിമര്‍ശിച്ചു. വലിയ പലിശയ്ക്ക് വായ്പ വാങ്ങിയാണ് സംസ്ഥാനം മുന്നോട്ട് പോകുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. 4.4 ശതമാനം ആയി റിപ്പോ റേറ്റ് കുറച്ചിട്ടും ഒമ്പത് ശതമാനം പലിശയാണ് കേരളം നല്‍കേണ്ടി വരുന്നത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ റിസര്‍വ് ബാങ്കില്‍ നിന്ന് നേരിട്ട് വായ്പ എടുത്ത് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയാണ് വേണ്ടതെന്നും ധനമന്ത്രി പറഞ്ഞു. സര്‍ക്കാരിന് ഈ മാസം മാത്രം 15,000 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഉത്തര് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്നോ നാളയോ തന്നെ ഇക്കാര്യത്തില്‍ വിശദമായ ഉത്തരവിറങ്ങിയേക്കും. ഇളവുകള്‍ പരിഗണനയിലുണ്ടെങ്കിലും ഏതൊക്കെ മേഖലകളില്‍ ഇളവുകള്‍ എങ്ങനെ ഒക്കെ നല്‍കണമെന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ചകളാണ് നടക്കുന്നത്. ദേശീയ ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാനാണ് ഇന്നലെ മുഖ്യമന്ത്രിമാരുടെ യോഗത്തിലുണ്ടായ സമവായം. രാജസ്ഥാനും, തെലങ്കാനയും, മഹാരാഷ്ട്രയും, പശ്ചിമബംഗാളും ലോക്ക്ഡൗണ്‍ നീട്ടിക്കൊണ് ഉത്തരവിറക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ അടുത്ത അഭിസംബോധനയില്‍ അടുത്ത ഘട്ടം എങ്ങനെ എന്ന വ്യക്തമായ നിര്‍ദ്ദേശമുണ്ടാകും. വൈറസ് പ്രതിരോധനടപടികള്‍ രണ്ടു മാസം എങ്കിലും നീണ്ടു നില്ക്കും. എന്നാല്‍ അതുവരെ ജീവിതം സ്തംഭിപ്പിക്കേണ്ടതില്ലെന്ന സൂചനയാണ് പ്രധാനമന്ത്രി നല്‍കിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ലോക്ക് ഡൗണില്‍ ചില ഇളവുകള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന രീതിയില്‍ ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. രാജ്യത്തെ മൂന്ന് സോണുകളായി തിരിച്ചാകും ലോക്ക് ഡൗണ്‍ നീട്ടുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. വൈറസ് വ്യാപനത്തിന്റെ തോതനുസരിച്ചായിരിക്കും രാജ്യത്തെ മൂന്ന് സോണുകളായി തിരിക്കുന്നതെന്നാണ് വിവരം. റെഡ്, ഓറഞ്ച്, ഗ്രീന്‍ എന്നീ സോണുകളായാകും രാജ്യത്തെ വേര്‍തിരിക്കുക. ഇതനുസരിച്ച് ഒരോ സോണുകളിലും നിയന്ത്രണങ്ങളില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകും. റെഡ് സോണായി പ്രഖ്യാപിക്കപ്പെടുന്ന മേഖലകള്‍ രണ്ടാംഘട്ട ലോക്ക് ഡൗണില്‍ പൂര്‍ണമായി സീല്‍ ചെയ്യും. കൊവിഡ് ഹോട്‌സ്‌പോട്ടുകളായി പ്രഖ്യാപിക്കപ്പെട്ട ജില്ലകളും പ്രദേശങ്ങളുമാകും റെഡ് സോണില്‍ ഉള്‍പ്പെടുക. അവശ്യ വസ്തുക്കള്‍ വീടുകളില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എത്തിക്കുന്ന രീതിയില്‍, ആരെയും പുറത്തിറങ്ങാന്‍ വിടാതെയാകും ഇവിടങ്ങള്‍ അടച്ചുപൂട്ടുക. എന്നാല്‍, പരിമിതമായി പൊതുഗതാഗതം തുറക്കുന്ന രീതിയിലാകും ഓറഞ്ച് സോണില്‍ ലോക്ക് ഡൗണ്‍ നടപ്പിലാക്കുക. നിലവില്‍ കുറച്ച് കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളാവും ഈ മേഖലയില്‍ ഉള്‍പ്പെടുത്തുന്നത്. കാര്‍ഷിക മേഖലയിലും ചില ഇളവുകള്‍ ഓറഞ്ച് സോണില്‍ പ്രതീക്ഷിക്കാം.

അതേസമയം, രണ്ടാംഘട്ട ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ലഭിക്കുക ഗ്രീന്‍ സോണിലാണ്. നിശ്ചിത അകലത്തില്‍ ജോലി ചെയ്യാന്‍ കഴിയുന്ന സൂഷ്മ-ചെറുകിട- ഇടത്തരം വ്യവസായങ്ങള്‍ക്കും ഈ ഘട്ടത്തില്‍ അനുമതി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കുന്നത്. ഇതിന് ശേഷമാകും പുതിയ രീതിയിലുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കുകയെന്നാണ് ലഭിക്കുന്ന വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (8 minutes ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (4 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (5 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (5 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (5 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (6 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (8 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (8 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (8 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (8 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (8 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (9 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (9 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (10 hours ago)

Malayali Vartha Recommends