Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

സംസ്ഥാനത്ത് കൊവിഡ് 19 പരിശോധനയ്ക്കായുള്ള റാപിഡ് ആന്റിബോഡി ടെസ്റ്റിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറങ്ങി... ആരോഗ്യപ്രവര്‍ത്തകരും, പൊലീസുകാരും ഉള്‍പ്പടെയുള്ള ഒന്നാം നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് റാപിഡ് ആന്റിബോഡി ടെസ്റ്റില്‍ മുന്‍ഗണന, 20 മിനുറ്റിനുള്ളില്‍ ഫലമറിയാനാവുന്ന പരിശോധനയാണ് റാപിഡ് ആന്റിബോഡി ടെസ്റ്റ്

13 APRIL 2020 02:25 PM IST
മലയാളി വാര്‍ത്ത

More Stories...

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

രക്ഷയില്ല. മുന്നിലുളളത് കോവിഡാണ്. അതുകൊണ്ട് ഇനി അതിജിവിച്ചേ മതിയാകൂ. ഇനി അടുത്ത ഘട്ടം രാജ്യത്തെ കാത്തിരിക്കുന്നത് പുതിയ നീക്കങ്ങള്‍. കേരളത്തെ ഉറ്റുനോക്കുകയാണ് എല്ലാവരും. സംസ്ഥാനത്ത് കൊവിഡ് 19 പരിശോധനയ്ക്കായുള്ള റാപിഡ് ആന്റിബോഡി ടെസ്റ്റിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറങ്ങി. ആരോഗ്യപ്രവര്‍ത്തകരും, പൊലീസുകാരും ഉള്‍പ്പടെയുള്ള ഒന്നാം നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് റാപിഡ് ആന്റിബോഡി ടെസ്റ്റില്‍ മുന്‍ഗണന. 20 മിനുറ്റിനുള്ളില്‍ ഫലമറിയാനാവുന്ന പരിശോധനയാണ് റാപിഡ് ആന്റിബോഡി ടെസ്റ്റ്.
ആന്റിബോഡിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് കൊവിഡ് 19 വൈറസ് ബാധയുണ്ടോ എന്ന് പരിശോധിക്കുന്ന രീതിയാണ് റാപിഡ് ആന്റിബോഡി ടെസ്റ്റ്. സംസ്ഥാനത്ത് നേരത്തെ നടന്ന റാപിഡ് ടെസ്റ്റുകളില്‍ സ്രവമാണ് രോഗിയില്‍ നിന്ന് ശേഖരിച്ചിരുന്നതെങ്കില്‍, ആന്റിബോഡി ടെസ്റ്റില്‍ രക്തമാണ് എടുക്കുക. ഗര്‍ഭപരിശോധന സ്ട്രിപ്പിന്റെ മാതൃകയില്‍ ഒരു തുള്ളി രക്തം വീണാല്‍ 20 മിനിറ്റിനുള്ളില്‍ കൊവിഡ് 19നെ പ്രതിരോധിക്കുന്നതിനുള്ള ആന്റിബോഡികളുടെ സാന്നിധ്യമുണ്ടോ എന്നറിയാം. ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്ത് ഈ പരിശോധന തുടങ്ങാനാകുമെന്നാണ് കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അനുപാതം അനുസരിച്ചാണ് കിറ്റുകള്‍ ജില്ലകള്‍ക്കായി വിഭജിക്കുക. ആരോഗ്യപ്രവര്‍ത്തകള്‍ക്കാണ് പ്രാഥമിക മുന്‍ഗണന. കൊവിഡ് 19 രോഗികളുമായി നേരിട്ട് ഇടപഴകിയ ആരോഗ്യപ്രവര്‍ത്തകായി ആദ്യ 25000 കിറ്റുകള്‍ ഉപയോഗിക്കും. നേരിട്ട് ഇടപഴകിയിട്ടില്ലാത്തവര്‍ക്കായി 15000 കിറ്റുകള്‍ മാറ്റിവയ്ക്കും.

പൊലീസുകാര്‍, ഹെല്‍ത്ത് വര്‍ക്കേഴ്സ്, അംഗനവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് അടുത്ത പരിഗണന. 20000 കിറ്റുകള്‍ ഇതിനായി ചെലവഴിക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കായി 25000 കിറ്റുകളും, അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്കായി 20000 കിറ്റുകളും ഉപയോഗിക്കും. ആന്റിബോഡി ടെസ്റ്റുകള്‍ ഫലപ്രദമാണോ എന്ന് ഉറപ്പിക്കാനായി നിലവിലുള്ള കൊവിഡ് 19 രോഗികളില്‍ സാമ്പിള്‍ ടെസ്റ്റ് നടത്തണം. ഈ ഫലങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ തുടര്‍പരിശോധനകള്‍ നടത്തൂ. ജീല്ലാ കളക്ടര്‍ക്കും അഡീഷണല്‍ ഡിഎച്ച്എസിനുമാണ് റാപിഡ് ആന്റിബോഡി ടെസ്റ്റ് നടത്തുന്നതിനുള്ള ചുമതല.

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ആന്റിബോഡ് ടെസ്റ്റ് കിറ്റുകള്‍ സ്വന്തമായി ഉത്പാദിപ്പിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ ഒരു ലക്ഷം കിറ്റുകളോടെ ആന്റിബോഡി ടെസ്റ്റ് തുടങ്ങാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. നിലവില്‍ സംസ്ഥാനത്തെ സ്ഥിതി നിയന്ത്രണവിധേയമാണെങ്കിലും സമൂഹ വ്യാപന സാധ്യതകള്‍ പൂര്‍ണമായും തള്ളിക്കളയുന്നതിനും കൂടിയാണ് ആന്റിബോഡി ടെസ്റ്റുകള്‍ നടത്തുന്നത്ഏതായാലും ഇതും ഒരു വലിയ പ്രതീക്ഷയാണ് തുടക്കമാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (23 minutes ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (49 minutes ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (1 hour ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (1 hour ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (5 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (6 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (7 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (7 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (7 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (9 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (9 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (9 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (10 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (10 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (10 hours ago)

Malayali Vartha Recommends