ചപ്പാത്തി' എന്ന രഹസ്യ കോഡുമായി വർക്കല പരിസരങ്ങളിൽ കറങ്ങി നടക്കും! ഒടുക്കം പോലീസ് പിടിയിൽ പെട്ടപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ പോലും ഞെട്ടി; സാനിറ്റൈസര്‍ ഉപയോഗിച്ച് വ്യാജമദ്യം നിര്‍മ്മിച്ച് വിറ്റ 'സന്നദ്ധ'പ്രവര്‍ത്തകന്‍ അറസ്റ്റില്‍

സാനിറ്റൈസര്‍ ഉപയോഗിച്ച് വ്യാജമദ്യം നിര്‍മ്മിച്ച് വിതരണം നടത്തിവന്ന 'സന്നദ്ധ'പ്രവര്‍ത്തകന്‍ അറസ്റ്റിലായി. വര്‍ക്കല സ്വദേശിയായ സജിനാണ് പൊലീസിന്റെ പിടിയിലായത്.
വര്‍ക്കല പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ ബൈക്കില്‍ കറങ്ങി നടന്ന് ലിറ്റര്‍ കണക്കിനു വ്യാജമദ്യം ഇയാള്‍ വിറ്റഴിച്ചതായി പൊലീസ് പറഞ്ഞു. 'ചപ്പാത്തി' എന്ന രഹസ്യ കോഡ് നല്‍കിയാണ് ഇയാള്‍ മദ്യം വില്‍പ്പന നടത്തിയിരുന്നത്.
ഈഥൈല്‍ ആല്‍ക്കഹോള്‍ കൂടുതലടങ്ങിയ സാനിട്ടൈസര്‍ വാങ്ങി വൈറ്റ് റം, വോഡ്ക എന്നിവയില്‍ കലര്‍ത്തിയാ യിരുന്നു വില്‍പന. ഒരു ലിറ്ററിന് 1600 രൂപയ്ക്കാണ് ഇയാള്‍ മദ്യം വിറ്റിരുന്നത്. മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നാണ് ഇയാള്‍ സാനിറ്റൈസര്‍ വാങ്ങിയിരുന്നത്.
സന്നദ്ധ പ്രവര്‍ത്തനകനെന്ന പേര് പറഞ്ഞ് ഇയാള്‍ പൊലീസിനെ നിരന്തരം കബളിപ്പിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha





















