തമിഴ്‌നാടിന് ആവശ്യമായ കൊവിഡ് ടെസ്റ്റിങ് ബൂത്തുകള്‍ നിര്‍മ്മിച്ച് നല്‍കി കേരളം! ഇത് കണ്ടു പഠിക്കണം, അതിര്‍ത്തി അടച്ചിട്ട് ഒറ്റപ്പെടുത്തലല്ല, ചേര്‍ത്ത് നിര്‍ത്തലാണ് പ്രധാനം

കേരളത്തിലെ വിസ്‌ക് മാതൃകയിലുള്ള ചെലവുകുറഞ്ഞ കൊവിഡ് ടെസ്റ്റിങ് ബൂത്തുകള്‍ തമിഴ്‌നാടിനായി നിര്‍മ്മിച്ചുനല്‍കി കേരളം.
തമിഴ്‌നാട് ഉപമുഖ്യമന്ത്രി പനീര്‍ ശെല്‍വത്തിന്റെ മകനും തേനി എംപിയുമായ രവീന്ദ്ര കുമാറിന്റെ ആവശ്യപ്രകാരമാണ് കേരളം തമിഴ്‌നാടിനായി 18 വിസ്‌കുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. വിലകൂടിയ പിപിഇ കിറ്റുകള്‍ ഒഴിവാക്കി ചെറിയ ചെലവില്‍ കൊവിഡ് രോഗികളില്‍ നിന്നോ രോഗം സംശയിക്കുന്നവരില്‍ നിന്നോ പരിശോധനക്കായി സ്രവം ശേഖരിക്കുന്നതിന് വേണ്ടിയാണ് കൊവിഡ് വിസ്‌ക് യൂണിറ്റ് അഥവാ കിയോസ്‌കുകള്‍ സ്ഥാപിക്കുന്നത്.
ഇതിലൂടെ സുരക്ഷിതമായി രണ്ടു മിനിറ്റിനുള്ളില്‍ കൊവിഡ് ലക്ഷണങ്ങള്‍ ഉള്ള ആളുകളുടെ സാമ്ബിളുകള്‍ ശേഖരിക്കാന്‍ കഴിയുമെന്നതാണ് കിയോസ്‌കുകളുടെ പ്രത്യേകത. നിലവില്‍ കൊവിഡ് സംശയത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലായി 1,16,941 പേര്‍ നിരീക്ഷണത്തിലാണ്.
ഇവരില്‍ 1,16,125 പേര്‍ വീടുകളിലും 816 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 176 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
https://www.facebook.com/Malayalivartha





















