വിശ്വാസികള്‍ക്കൊപ്പം കൊവിഡ് നിരീക്ഷണം ലംഘിച്ച് കുരിശ് മല യാത്ര... ആശങ്കയോടെ സംസ്ഥാനം; വികാരിക്കെതിരെ കേസ്

കണ്ണൂര്‍ കുടിയാന്മലയില്‍ കൊവിഡ് നിരീക്ഷണം ലംഘിച്ച് വിശ്വാസികള്‍ക്കൊപ്പം കുരിശ് മല യാത്ര നടത്തി. സംഭവത്തില്‍ ഇടവക വികാരിയായ ലാസര്‍ വരമ്ബകത്തിനെതിരെ പോലീസ് കേസെടുത്തു. ക്വാറന്റൈന്‍ ലംഘിച്ചതിനും ലോക്ക് ഡൗണ്‍ ലംഘിച്ചതിനുമാണ് പോലീസ് കേസെടുത്തത്. കൊവിഡ് സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്ബര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന വൈദികന്‍ ശനിയാഴ്ച രാവിലെയാണ് പത്തിലധികം വിശ്വാസികള്‍ക്കൊപ്പം കുരിശ് മലകയറിയത്.
ദുബായിയില്‍ നിന്നും വന്ന കുടിയാന്മല സ്വദേശിയായ യുവാവിന് രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞ മാര്‍ച്ച് 29 മുതല്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു വൈദികനും. യുവാവിന്റെ മാതാപിതാക്കളുമായി വൈദികന് സമ്ബര്‍ക്കമുണ്ടായിരുന്നു.
വെള്ളിയാഴ്ച മാതാപിതാക്കള്‍ക്കും രോഗബാധ കണ്ടെത്തി. ഇതിനിടെയാണ് നിരീക്ഷണത്തില്‍ കഴിയേണ്ട വൈദികന്‍ വിശ്വാസികള്‍ക്കൊപ്പം മല കയറിയത്. ഇത് സംസ്ഥാനത്ത് ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha





















