കേരളത്തിന് അമൃതാനന്ദമയിയുടെ 3 കോടി ; കൊറോണ ബാധിതർക്ക് സൗജന്യ ചികിത്സ; കൊറോണ ബാധയിൽ നിന്നും കരകയറാൻ 13 കോടി രൂപയുടെ കൈത്താങ്ങുമായി മാതാ അമൃതാനന്ദമയി മഠം

കൊറോണ ബാധയിൽ നിന്നും കരകയറാൻ 13 കോടി രൂപയുടെ കൈത്താങ്ങുമായി മാതാ അമൃതാനന്ദമയി മഠം. 10 കോടി രൂപ കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രിയുടെ കെയര്‍ ഫണ്ടിലേക്കും, 3 കോടി രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് നല്‍കുക. കൂടാതെ കൊവിഡ് 19 രോഗികള്‍ക്ക് കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (അമൃത ആശുപത്രി) സൗജന്യ ചികിത്സയും, നല്‍കും.
ഇത് കൂടാതെ മഠത്തിന്റെ കീഴിലുള്ള സര്‍വകലാശാലയായ അമൃത വിശ്വവിദ്യാപീഠത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ മേഖലയിലെ ആവശ്യങ്ങള്‍ക്കായി കുറഞ്ഞ ചിലവിലുള്ള മുഖാവരണങ്ങള്‍ , ഗൗണുകള്‍, വെന്റിലേറ്ററുകള്‍, അതിവേഗം തയ്യാറാക്കാവുന്ന ഐസൊലേഷന്‍ വാര്‍ഡുകള്‍, മെഡിക്കല്‍ മാലിന്യങ്ങള്‍ നിര്‍മ്മാജനം ചെയ്യാവുന്ന സംവിധാനങ്ങള്‍, കൊറന്റൈനിലുള്ള രോഗികളെ വിദൂര നിരീക്ഷണം ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യകള്‍ എന്നിവ ഒരുക്കുന്നതിനായി വിവിധ മേഖലകളില്‍ നിന്നുമുള്ള വിദഗ്ധരുടെ നേതൃത്വത്തില്‍ ഒരു സംഘം ഗവേഷണം നടത്തി വരുന്നുണ്ട്. വൈദ്യ ശാസ്ത്രം, നാനോ സയന്‍സ്, നിര്‍മ്മിത ബുദ്ധി, ബിഗ് ഡാറ്റ, സെന്‍സര്‍ മാനുഫാക്ചറിംഗ്, മറ്റ് ശാസ്ത്ര മേഖലകള്‍ എന്നിവയില്‍ നിന്നുമുള്ള 60 വിദഗ്ധരാണ് ഈ സംഘത്തില്‍ ഉള്ളതെന്നും മഠം അധികൃതര്‍ അറിയിച്ചു.
ലോകം മുഴുവനും കയരുകയും, വേദന അനുഭവിക്കുകയും ചെയ്യുന്ന ഈ അവസരത്തില്‍ ഹൃദയം വല്ലാതെ വേദനിക്കുന്നതായി മാതാ അമൃതാനന്ദമയി പറഞ്ഞു. ഈ മഹാമാരിയില്‍ മരിച്ചവരുടെ ആത്മശാന്തിക്കും, അവരുടെ ബന്ധുമിത്രാദികളുടെ സമാധാനത്തിനും, ലോകശാന്തിക്കും, ഈശ്വരി കൃപക്കും വേണ്ടി നമുക്ക് ഒരുമിച്ച് പ്രാര്‍ത്ഥിക്കാമെന്നും അമൃതാനന്ദമയി പറഞ്ഞു.
https://www.facebook.com/Malayalivartha





















