കേരളം പൊളിയാണ്; ഫസ്റ്റ് ലൈന്‍ കെയര്‍ സെന്ററുകള്‍ക്ക് മൂന്നാംഘട്ടത്തില്‍ മുന്‍ഗണന ; മൂന്നാം ഘട്ടത്തിലും പഴുതടച്ച പ്രതിരോധത്തിന് തയാറെടുത്ത് കേരളം

കൊവിഡ് എന്ന അതിജീവിക്കും എന്നതിന് സംശയമില്ല. ലോകരാജ്യങ്ങൾ പോലും കൊച്ചുകേരളത്തെ പ്രശംസിച്ച് രംഗത്തെത്തി.. ഇപ്പോഴിതാ കൈവരിച്ച നേട്ടങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ മൂന്നാം ഘട്ടത്തിലും പഴുതടച്ച പ്രതിരോധത്തിന് തയാറെടുക്കുകയാണ് കേരളം. ഹോട്ട് സ്പോട്ടുകളായി കരുതുന്ന 7 ജില്ലകളിലുള്‍പ്പെടെ 2,378 ഫസ്റ്റ് ലൈന്‍ കെയര്‍ സെന്ററുകള്‍, കൊവിഡ് കെയര്‍ സെന്ററുകള്‍, അടിയന്തര സാഹചര്യം നേരിടാന്‍ വെന്റിലേറ്റര്‍ യൂണിറ്റുകള്‍ എന്നിവ ഉള്‍പ്പെടെ കൊവിഡ് വീണ്ടും ശക്തിപ്പെടാതിരിക്കാനുള്ള തയ്യാറെടുപ്പാണ് നടത്തുന്നത്.
ഫസ്റ്റ് ലൈന്‍ കെയര്‍ സെന്ററുകള്‍ക്കാണ് മൂന്നാംഘട്ടത്തില്‍ മുന്‍ഗണന നൽകുന്നത്. ഇതിലൂടെ അതിര്‍ത്തികളിലുള്‍പ്പെടെ കൊവിഡ് സംശയിക്കുന്നവരെ രോഗ ലക്ഷണങ്ങളുടെ തുടക്കത്തില്‍ തന്നെ കണ്ടെത്താനും ആവശ്യമായ ചികിത്സയും കരുതലും സ്വീകരിക്കാനുമാകും.
കൊവിഡ് ഹോട്ട് സ്‌പോട്ടാകാന്‍ സാദ്ധ്യതയുള്ള സംസ്ഥാനത്തെ 67പഞ്ചായത്തുകളില്‍ അടിയന്തര ആവശ്യം വന്നാല്‍, ഫസ്റ്റ് ലൈന്‍ ചികിത്സാകേന്ദ്രങ്ങള്‍ക്കായി 2,378 കെട്ടിടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെയായിരിക്കും ഇവയുടെ പ്രവര്‍ത്തനം. 25 കിടക്കകള്‍ വീതമുള്ള ഇവിടെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ അരഡസനോളം ഡോക്ടര്‍മാരും ഒരു ഡസന്‍ സ്റ്റാഫ് നഴ്സുമാരും മൂന്ന് ഫാര്‍മസിസ്റ്റും പത്ത് ശുചീകരണ വിഭാഗം ജീവനക്കാരും മൂന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥരുമുണ്ടാകും. പനിയും മറ്റ് ലക്ഷണങ്ങളുമുള്ളവര്‍ക്ക് നല്‍കാനായി ഹൈഡ്രോക്സി ക്ളോറോ ക്വിന്‍, അസിത്രോമൈസിന്‍, അമോക്സിലിന്‍ എന്നിവ ഉള്‍പ്പെടെ 42 ഇനം മരുന്നുകളും ലഭ്യമാക്കും. നിലവിലുള്ള കൊവിഡ് കെയര്‍ സെന്ററുകള്‍ക്കും ഐസൊലേഷന്‍ സെന്ററുകള്‍ക്കും പുറമെയാണിത്.
ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ഗ്രാമപഞ്ചായത്തുകള്‍ 204 ഡോക്ടര്‍മാരെ അധികമായി നിയമിച്ചു. ഗ്രാമപഞ്ചായത്തുകളുടെ തനതു ഫണ്ടില്‍നിന്ന് ശമ്ബളം നല്‍കിയാണ് നിയമനം. പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ നിലവിലുള്ള മെഡിക്കല്‍ ഓഫീസര്‍ക്ക് പുറമേയാണിത്. പഞ്ചായത്ത് പരിധിയിലുള്ള 3,396 ഡോക്ടര്‍മാര്‍, 5,851 നഴ്‌സുമാര്‍, 4,086 പാരാമെഡിക്കല്‍ ജീവനക്കാര്‍, 280 ലാബ് ടെക്‌നീഷ്യന്മാര്‍, 3,410 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, 7,730 പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തകര്‍ എന്നിവരുടെ റിസര്‍വ് പട്ടികയും തയ്യാറാക്കിയിട്ടുണ്ട്.
ഫസ്റ്റ് ലൈനിലെ ചികിത്സയും നിരീക്ഷണവും കൊണ്ട് രോഗം ഭേദമാകാത്തവരെ ജില്ലാ, ജനറല്‍ ആശുപത്രി തലങ്ങളിലെ കൊവിഡ് കെയര്‍ സെന്ററുകളിലേക്കോ വെന്റിലേറ്റര്‍ സഹായം ഉള്‍പ്പെടെ ആവശ്യമുള്ളവരെ മെഡിക്കല്‍ കോളേജുകളിലേക്കും മാറ്റും. ഇതിനായി മെബൈല്‍ വെന്റിലേറ്റര്‍ സൗകര്യമുള്‍പ്പെടെ സജ്ജമാക്കി മൂന്നാം ഘട്ട പ്രതിരോധത്തിന് തയ്യാറെടുത്തിരിക്കുകയാണ് കേരളം. അതുകൊണ്ടുതന്നെ നമ്മുടെ കൊച്ചുകേരളം ഒന്നിനും മുന്നിലും തോറ്റുകൊടുക്കില്ല എന്ന് ഉറച്ചുതന്നെ വിശ്വസിക്കാം.
https://www.facebook.com/Malayalivartha





















