പിഞ്ചുകുഞ്ഞ് ബക്കറ്റിൽ തലക്കെയായി വീണു; ആശുപത്രിയിലേക്ക് പോകുന്നതിനിടെ കാറിലെ പെട്രോള്‍ തീര്‍ന്ന് പെരുവഴിയിൽ, എന്തുചെയ്യണമെന്ന് അറിയാതെ നിന്ന കുടുംബത്തിന് മുന്നില്‍ രക്ഷകരായി അവതരിച്ച് മങ്കട പൊലീസ്

ബാത്‌റൂമിൽ കളിക്കുന്നതിനിടെ ബക്കറ്റില്‍ തലകീഴായി വീണ കുഞ്ഞുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ കാറിലെ പെട്രോള്‍ തീര്‍ന്ന് പെരുവഴിയിൽ അകപ്പെട്ടുപോയ കുടുംബത്തിന് മുന്നില്‍ രക്ഷകരായി അവതരിച്ച് മങ്കട പൊലീസ്. അര്‍ദ്ധരാത്രിയില്‍ ആശുപത്രിയിൽ പോകുന്നതിനിടെ റോഡില്‍ കുടുങ്ങിയ മലപ്പുറം ഒതുക്കുങ്ങലിലുള്ള അബ്ദുനാസർ ജസീല ദമ്പതികളുടെ ഒന്നര വയസ്സുള്ള മുസ്തഫാ കമാലിന്റ ജീവനാണ് മങ്കട പൊലിസിന്റെ സമയോജിതമായ ഇടപടലിലൂടെ കുടുംബത്തിന്റെ തന്നെ രക്ഷകരായി മാറിയത്.
രാത്രിയിൽ ബാത്ത് റൂമിൽ കളിക്കുന്നതിനിടെ വെള്ളമുണ്ടായിരുന്ന ബക്കറ്റിൽ കുഞ്ഞ് തലകീഴായി വീഴുകയായിരുന്നു. കുട്ടിയെ ശ്വാസം എടുക്കാൻ കഴിയാത്ത രൂപത്തിലായിരുന്നു മലപ്പുറം കോട്ടപടിയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. അതേസമയം ഇവിടെ ഐ.സി.യു സൗകര്യമില്ലാത്തതിനാൽ കുഞ്ഞിനെ പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജിലേക് മാറ്റുകയായിരുന്നു. തുടർന്ന് അയൽവാസിയുടെ കാറിൽ കുട്ടിയെയും കൊണ്ട് തിരൂർക്കാട് എത്തിയപ്പോൾ കാറിലെ പെട്രോൾ തീരുകയാണ് ചെയ്തത്.
എന്നാൽ അവശനായ കുട്ടിയെയും കൊണ്ട് എന്തുചെയ്യണമെന്നറിയാതെ നിന്ന കുടുംബത്തിന്റെ മുന്നിൽ രക്ഷകരായി മങ്കട സ്റ്റേഷനിലെ നൈറ്റ് പെട്രാളിംഗ് സംഘം എത്തുകയാണ് ചെയ്തത്. വിഷയം ആരാഞ്ഞ എസ് ഐ അബദുൽ അസിസും സിവിൽ പൊലീസ് ഓഫീസർ പ്രദീപകുമാറും ഉടനെ പോലീസ് വാഹനത്തിൽ കുട്ടിയെയും കൊണ്ട് എ.ഇ.എസ് മെഡിക്കൽ കോളേജിലേക് തിരിക്കുകയും പോകുന്നതിനിടയിൽ തന്നെ ആശുപത്രിയിൽ വിളിച്ച് അടിയന്തിര സൗകര്യങ്ങൾ ഒരുക്കുന്നതിന് എർപാടക്കുകയും ചെയ്യുകയായിരുന്നു.
അതോടൊപ്പം തന്നെ കുട്ടിയുടെ പരിചരണം ഉറപ്പ് വരുത്തുകയും ഒപ്പം കുടുംബത്തെ കൂട്ട് നിർത്തിയാണ് പൊലീസ് മടങ്ങിയത്. കുടുംബം സഞ്ചരിച്ചിരുന്ന കാറോടിച്ചയാളെ കൂടെ കൂട്ടി തിരൂക്കാട്ടെ പെട്രോൾ പമ്പ് തുറപ്പിച്ച് പെട്രോള്‍ വാങ്ങി കൊടുത്താണ് പൊലീസ് സംഘം മടങ്ങിയത് തന്നെ.കോവിഡ് ഭീതിക്കിടയിലും ഉറക്കമൊഴിഞ്ഞ് പ്രവർത്തിക്കുന്ന പോലീസ് ഇപ്പോൾ ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha





















