കൊറോണ നിരീക്ഷണം ലംഘിച്ച് കണ്ണൂർ കുടിയാന്മലയിൽ വിശ്വാസികൾക്കൊപ്പം കുരിശ് മല യാത്ര; ഇടവക വികാരിക്കെതിരെ കേസ്, ക്വാറന്റൈൻ ലംഘിച്ചതിനും ലോക്ക് ഡൗൺ ലംഘിച്ചതിനും വികാരി ലാസർ വരമ്പകത്തിനെതിരെ കേസെടുത്ത് പോലീസ്

കൊറോണ വ്യാപനം തടയുന്നതിനായി രാജ്യത്താകമാനം ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കണ്ണൂർ കുടിയാന്മലയിൽ വിശ്വാസികൾക്കൊപ്പം കുരിശ് മല യാത്ര നടത്തിയ ഇടവക വികാരിക്കെതിരെ കേസ്. ക്വാറന്റൈൻ ലംഘിച്ചതിനും ലോക്ക് ഡൗൺ ലംഘിച്ചതിനുമാണ് വികാരി ലാസർ വരമ്പകത്തിനെതിരെ പോലീസ് കേസെടുത്തത്. അതോടൊപ്പം തന്നെ കൊവിഡ് സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പർക്കമുണ്ടായതിനെത്തുടർന്ന് നിരീക്ഷണത്തിലായിരുന്ന വൈദികനാണ് ശനിയാഴ്ച രാവിലെ പത്തിലധികം വിശ്വാസികൾക്കൊപ്പം കുരിശ് മലകയറിയത്.
അതോടൊപ്പം തന്നെ ദുബൈയിൽ നിന്നും വന്ന കുടിയാന്മല സ്വദേശിയായ യുവാവിന് രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞ മാർച്ച് 29 മുതൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന വൈദികനാണ് ഇത്തരത്തിൽ നിയമങ്ങൾ കാറ്റിൽ പറത്തി വിശ്വാസികൾക്കൊപ്പം മാള കയറിയത്. ദുബൈയിൽ നിന്നും വന്ന യുവാവിന്റെ മാതാപിതാക്കളുമായി വൈദികന് സമ്പർക്കമുണ്ടായിരുന്നു. തുടർന്ന് വെള്ളിയാഴ്ച മാതാപിതാക്കൾക്കും രോഗബാധ കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് നിരീക്ഷണത്തിൽ കഴിയേണ്ട വൈദികൻ വിശ്വാസികൾക്കൊപ്പം കണ്ണൂർ കുടിയാൻമല കയറിയത്.
എന്നാൽ 14 ദിവസം പോലും തികയുന്നതിന് മുമ്പ് പുറത്തിറങ്ങുകയും ലോക്ക് ഡൗൺ ലംഘിക്കുകയും ചെയ്തതോടെയാണ് വൈദികനെതിരെ കേസെടുതാതായി പോലീസ് വ്യക്തമാക്കിയത്. അതോടൊപ്പം തന്നെ ഇദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് ബാധിതന്റെ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ച് വിവാദത്തിലായിരുന്നു. ആയതിനാൽ തന്നെ നിരീക്ഷണത്തിൽ കഴിയേണ്ട വൈദികൻ വിശ്വാസികളുമായി ആയി മല കയറിയതോടെ കടുത്ത ആശങ്കയിലാണ് കുടിയാന്മല നിവാസികൾ.
https://www.facebook.com/Malayalivartha





















