മൂക്കും വായയും മറയ്ക്കുന്ന മാസ്കോ തൂവാലയോ ധരിക്കുന്നത് നിര്‍ബന്ധം; കോഴിക്കോട് ജില്ലയില്‍ പുറത്തിറങ്ങുന്നവർക്ക് നിർദ്ദേശം

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ മൂക്കും വായയും മറയ്ക്കുന്ന മാസ്കോ തൂവാലയോ ധരിക്കുന്നത് നിര്‍ബന്ധമാക്കി. വീടിന് പുറത്തിറങ്ങി ഒന്നില്‍ കൂടുതല്‍ ആളുകളുമായി സമ്ബര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ക്ക് വേണ്ടിയാണ് ജില്ല കലക്ടറുടെ നിർദ്ദേശം.
വൈറസ് പടര്‍ന്ന് പിടിക്കാതിരിക്കാന്‍ ദുരന്തനിവാരണ നിയമം സെക്ഷന്‍ 30 പ്രകാരം ജില്ല കലക്ടര്‍ എസ്. സാംബശിവ റാവുമാണ് മാസ്ക് അല്ലെങ്കില്‍ തൂവാല നിര്‍ബന്ധമാക്കി ഉത്തരവിട്ടത്. ഇക്കാര്യം ജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പോലിസിന്റെയും മറ്റും നിരീക്ഷണ സ്ക്വാഡുകള്‍ ഉറപ്പു വരുത്തണം.
ഒന്നില്‍ കൂടുതല്‍ തവണ നിര്‍ദേശം ലംഘിച്ചാല്‍ ദുരന്തനിവാരണ നിയമത്തിലെ ഐ.പി.സി 188 വകുപ്പനുസരിച്ച് നടപടിയുണ്ടാകും. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. ജനങ്ങളെ രോഗത്തില്‍ നിന്ന് കൂടുതല്‍ സുരക്ഷിതരാക്കുന്നതിന് വീടിന് പുറത്തിറങ്ങുമ്ബോള്‍ മാസ്കോ തൂവാലയോ ധരിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha





















