മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിവുറ്റനേതാവ്; ആരോഗ്യമന്ത്രി കെകെ ശൈലജയും മറ്റ് മന്ത്രിമാരുംകോവിഡ് കാലത്ത് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്; യുദ്ധസമാനമായ സാഹചര്യം നിലവിലുള്ളപ്പോള്‍ ആരെയും കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്. സംസ്ഥാന താത്പര്യത്തിനുവേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന കഴിവുറ്റനേതാവാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നദ്ദേഹം പ്രശംസിച്ചു. ആരോഗ്യമന്ത്രി കെകെ ശൈലജയും മറ്റ് മന്ത്രിമാരുംകോവിഡ് കാലത്ത് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
യുദ്ധസമാനമായ സാഹചര്യം നിലവിലുള്ളപ്പോള്‍ ആരെയും കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്ന് അദ്ദേഹം പ്രതിപക്ഷത്തിന് മറുപടി നൽകി. പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ ഉടനടി തീരുമാനമുണ്ടാകും. അതാത് രാജ്യങ്ങളിലെ സ്ഥിതി വിശേഷങ്ങള്‍ പഠിച്ച ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. കര്‍ണാടകയുമായുള്ള അതിര്‍ത്തി പരിഹരിക്കാനുള്ള ഇടപെടല്‍ തുടരുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
നേരത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേരള മോഡലിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രകീര്‍ത്തിച്ചിരുന്നു. രാജ്യത്ത് ആദ്യകോവിഡ് സ്ഥീരികരിച്ചത് കേരളത്തിലാണെങ്കിലും മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കേരളം സ്വീകരിച്ചത്.സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തില്‍ വലിയ തോതില്‍ കുറവുണ്ടായിരിക്കുയാണ്.
ഇന്ന് സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം 19 പേര്‍ രോഗമുക്തരായി. കണ്ണൂരില്‍ രണ്ടുപേര്‍ക്കും പാലക്കാട് ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിക്കരിച്ച്ത്. പോസറ്റീവായവരില്‍ രണ്ടുപേര്‍ സമ്ബര്‍ക്കം മൂലവും ഒരാള്‍ വിദേശത്തുനിന്ന് വന്നയാളാണ്. 19 പേരുടെ ഫലം നെഗറ്റീവാണ്. ഇതുവരെ 378 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 178 പേര്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha





















