ഹിന്ദു പൂജാരിമാർക്ക് 3000 രൂപ ഇടക്കാല ആശ്വാസം ആവശ്യപ്പെട്ട് ഡിഎസ്‌ജെപി

കൊറോണ പച്ഛാത്തലത്തിൽ ഹിന്ദു ക്ഷേത്രങ്ങളിലെ പൂജാരിമാർക്കും മറ്റു ജീവനക്കാർക്കും 3000 രൂപ ഇടക്കാല ആശ്വാസം ആവശ്യപ്പെട്ട് ഡിഎസ്‌ജെപി രംഗത്ത്. 'ലക്ഷകണക്കിന് മദ്രസ അധ്യാപകർക്ക് ഇടക്കാല ആശ്വാസം നൽകാൻ തീരുമാനിച്ച സർക്കാർ ക്ഷേത്രങ്ങളിൽ ജോലിയെടുക്കുന്നവരെ അവഗണിച്ചതിൽ ഹിന്ദു സമൂഹം തീർത്തും നിരാശരാണ്'. എന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ മുന്നാക്ക സമുദായത്തെ പ്രതിനിതീകരിക്കുന്ന ഡിഎസ്‌ജെപി ആവശ്യപ്പെട്ടു.
എൽഡിഎഫ് സർക്കാർ ഹിന്ദുക്കളോട് സ്ഥിരമായി കാണിക്കുന്ന ഈ വിവേചനം അവസാനിപ്പിക്കണമെന്നും അവർ എല്ലാ സമുദായങ്ങളുടെയും സർക്കാർ ആണെന്ന് മറക്കരുതെന്നും പാർട്ടി പ്രസിഡന്റ് കെ എസ് ആർ മേനോൻ ആവശ്യപ്പെട്ടു. മതാടിസ്ഥാനത്തിൽ സാമ്പത്തിക ആനുകൂല്യങ്ങൾ വലിയതോതിൽ വിതരണം ചെയ്യുന്നതിൽ സർക്കാർ വിവേചനം കാണിക്കുന്നതിൽ ഹിന്ദു സമുദായം തീർത്തും അസ്വസ്ഥരാണ്. ലോക് ഡൗൺ മൂലം നിരവധി ചെറുതും വലുതുമായ ക്ഷേത്രങ്ങൾ അടച്ചിരിക്കയാൽ അമ്പല ജീവനക്കാർ അഷ്ടിക്കുവകയില്ലാതെ വിഷമിക്കുകയാണ് എന്ന് പാർട്ടി അയച്ച കത്തിൽ പറയുന്നു.
ഹന്ദുക്കളോടുള്ള വിവേചനം അവസാനിപ്പിക്കാനും എല്ലാ ഹിന്ദുക്ഷേത്രങ്ങളിലെയും പുരോഹിതർക്കും മറ്റു ജീവനക്കാർക്കും കുറഞ്ഞത് 3000 രൂപ ഇടക്കാല ആശ്വാസം നൽകാനും മുഖ്യമന്ത്രി നടപടി സ്വീകരിക്കണം. മറ്റ് സമുദായങ്ങളിൽ നിന്നും വ്യത്യസ്തമായ ശബരിമല , ഗുരുവായൂർ മുതലായ ക്ഷേത്രങ്ങളിൽ നിന്നും വരുമാനം ഉരുപയോഗിച്ച് ഈ പ്രതിസന്ധി ഘട്ടത്തിൽ ഹിന്ദു ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് ആശ്വാസം നൽകാൻ മുഖ്യമന്ത്രി തയ്യാറാകണം എന്നും കത്തിൽ പറയുന്നു.
https://www.facebook.com/Malayalivartha





















