രോഗമുക്തി നിരക്കില്‍ കേരളം ഒന്നാമതെന്ന് ആരോഗ്യമന്ത്രാലയം

രോഗമുക്തി നിരക്കില്‍ കേരളം ബഹുദൂരം മുന്നില്‍ നൂറിലേറെ കോവിഡ് ബാധിതരുള്ള സംസ്ഥാനങ്ങളില്‍ രോഗവിമുക്തരാകുന്നവരുടെ കണക്കാണിത്. കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചതില്‍ പകുതിയിലേറെ പേരും (52.24%) രോഗമുക്തരായി. രണ്ടാം സ്ഥാനത്ത് കര്‍ണാടകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം കര്‍ണാടകയില്‍ 24.57% പേര്‍ക്കാണ് രോഗമുക്തി.
ഇതേസമയം, 564 രോഗികളുള്ള മധ്യപ്രദേശില്‍ ഒരാള്‍ക്കു പോലും രോഗം ഭേദമായിട്ടില്ല. ഡല്‍ഹിയിലും രോഗമുക്തരായവരുടെ നിരക്കു കുറവാണ്; 2.34%. നൂറിലേറെ പേര്‍ക്കു രോഗം സ്ഥിരീകരിച്ച സംസ്ഥാനങ്ങളില്‍ ഏറ്റവും കുറവ് മരണനിരക്ക് രാജസ്ഥാനിലും (0.37%) രണ്ടാമത് കേരളത്തിലുമാണ്.
കേരളത്തില്‍ ഇന്നലെ 19 പേര്‍ രോഗമുക്തരായപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചത് 3 പേര്‍ക്കു മാത്രം. സംസ്ഥാനത്ത് ഇതുവരെ മൊത്തം 198 പേര്‍ രോഗമുക്തരായി.
https://www.facebook.com/Malayalivartha





















