പ്രവാസികളെ ഇപ്പോള്‍ നാട്ടിലെത്തിക്കല്‍ അപ്രായോഗികമെന്ന് സുപ്രീം കോടതി

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നടപടിയാവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച 7 ഹര്‍ജികളും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിച്ചു. തുടര്‍ന്ന് പ്രവാസി ഇന്ത്യക്കാര്‍ ഇപ്പോള്‍ അതതു രാജ്യങ്ങളില്‍ തുടരുന്നതാണ് ഉചിതമെന്നു സുപ്രീം കോടതി നിരീക്ഷിച്ചു.
ഇപ്പോള്‍ പ്രവാസികളെ നാട്ടിലെത്തിക്കുക പ്രായോഗികമല്ലെന്നും യാത്രാനിയന്ത്രണം ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികളെ ബാധിക്കാമെന്നും കോടതി പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് അടിയന്തരമായി നാട്ടിലെത്തിക്കേണ്ടവരുടെ പട്ടിക തയാറാക്കണമെന്നും മറ്റും ആവശ്യപ്പെട്ടുകൊണ്ട് എം.കെ. രാഘവന്‍ എംപി നല്‍കിയ ഹര്‍ജിയിലെ നിര്‍ദേശങ്ങള്‍ പരിഗണിച്ച ശേഷം കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നു കോടതി വ്യക്തമാക്കി. ഈ ഹര്‍ജി ഒരു മാസത്തിനുശേഷം പരിഗണിക്കും.
പ്രവാസി ലീഗല്‍ സെല്ലും ഗള്‍ഫിലെ പ്രവാസികളുടെ പ്രശ്‌നമുന്നയിച്ച് ഹര്‍ജി നല്‍കിയിരുന്നു. ഇതിലെ ആവശ്യങ്ങളും സര്‍ക്കാര്‍ പരിശോധിക്കണമെന്നു കോടതി പറഞ്ഞു. ഹര്‍ജി നാലാഴ്ചയ്ക്കു ശേഷം പരിഗണിക്കും. വിവിധ രാജ്യങ്ങളിലായി പ്രവാസികളും വിദ്യാര്‍ഥികളുമുള്‍പ്പെടെ 1.3 കോടി ഇന്ത്യക്കാരുണ്ടെന്നും കോവിഡ് വ്യാപനവും പരിമിതമായ സൗകര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ ഇവരെ നാട്ടിലെത്തിക്കുക പ്രായോഗികമല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കി.
ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ എന്തു ചെയ്യാമെന്നു കേന്ദ്രം ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നു കോടതി നിര്‍ദേശിച്ചു. ഹര്‍ജി 20നു വീണ്ടും പരിഗണിക്കും. യുഎസില്‍നിന്നു മടങ്ങാനുള്ളവരുടെ കാര്യത്തിലും േകന്ദ്രം ഒരാഴ്ചയ്ക്കകം മറുപടി നല്‍കണം.
ഇറാനില്‍നിന്നു മടങ്ങാനാകാത്ത തീര്‍ഥാടകര്‍ക്കു ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയെന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. എല്ലാ രാജ്യങ്ങളിലുള്ളവര്‍ക്കും വീസ കാലാവധി നീട്ടിക്കിട്ടാന്‍ നടപടിയെടുത്തിട്ടുണ്ട്. യുകെയില്‍ ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍തന്നെ 50,000 പേരുണ്ട്. ഇവരില്‍ താമസസൗകര്യ പ്രശ്‌നമുള്ളവര്‍ക്ക് ഹൈക്കമ്മിഷന്‍ ഇടപെട്ട്, കുറഞ്ഞ വാടകയ്ക്കു വീടുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.എം.കെ. രാഘവനുവേണ്ടി എ. കാര്‍ത്തിക്കും പ്രവാസി ലീഗല്‍ സെല്ലിനുവേണ്ടി ജോസ് ഏബ്രഹാമും ഹാജരായി.
https://www.facebook.com/Malayalivartha





















