പ്രത്യേക അനുമതി വാങ്ങി കേരളത്തിലേക്കുവന്ന പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ ചക്ക് പോസ്റ്റില്‍ തടഞ്ഞിട്ടു; മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ഗര്‍ഭിണിയെ കടത്തിവിട്ടല്ല; ഒടുവില്‍ യുലതി കഴിഞ്ഞത് പെട്രോള്‍ പമ്പില്‍

കര്‍ണാടക സര്‍ക്കാരിന്റെ അനുമതിയോടെ ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട പൂര്‍ണഗര്‍ഭിണിക്ക് ഇന്നലെയുണ്ടായത് ദുരിതയാത്ര. വയനാട് മുത്തങ്ങ ചെക്‌പോസ്റ്റില്‍ ഇവരെ തടയുകയായിരുന്നു മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ഗര്‍ഭിണിയെ കടത്തിവിട്ടില്ല ഉദ്യോഗസ്ഥര്‍ കൂട്ടാക്കിയില്ല. ഇതിനെ തുടര്‍ന്ന് മൈസൂരുവിലെ ബന്ധുവീട്ടിലേക്കു മടങ്ങുകയായിരുന്നു. പക്ഷേ യാത്രക്കിടെ വഴിതെറ്റി രാത്രി മുഴുവന്‍ കാറില്‍ കഴിയേണ്ട സാഹചര്യവുംവന്നു.
കണ്ണൂര്‍ തലശേരി സ്വദേശിനിയായ ഷിജിലയ്ക്കും കുടുംബത്തിനുമാണ് ഇത്തരത്തിലുള്ള ദുരിതയാത്രയുടെ അനുഭവം ഉണ്ടായത്. കര്‍ണാടകയില്‍ നിന്ന് അധികൃതരുടെ അനുമതിയോടെയാണ് കേരളത്തിലേക്ക് പുറപ്പെട്ടതെന്ന് പറഞ്ഞിട്ടും. ഉദ്യോഗസ്ഥര്‍ കടത്തിവിട്ടില്ല. കണ്ണൂര്‍ കലക്ടറേറ്റില്‍ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലന്നായിരുന്നു വിശദീകരണം.
അതേസമയം കണ്ണൂര്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് അനുമതി ലഭിച്ചാല്‍ കടത്തി വിടുമെന്ന് ചെക്‌പോസ്റ്റ് അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് ഇവര്‍ മൈസൂരിവിലുള്ള ബന്ധുവീട്ടിലേക്കു പോകാന്‍ തീരുമാനിച്ചു. എന്നാല്‍ രാത്രി വഴി തെറ്റിയതോടെ കൊല്ലഗല്‍ എന്ന സ്ഥലത്തു പെട്രോള്‍ പമ്പില്‍ കാറില്‍ കഴിയേണ്ടി വന്നു. എന്തായാലും സംഭവം വാര്‍ത്തയായതോടെ, പൂര്‍ണ്ണ ഗര്‍ഭിണിയെ ഇന്ന് കേരളത്തിലെത്തിക്കും. ഇവരോട് തിരികെ വരാന്‍ വയനാട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. ഇവരെ അതിര്‍ത്തി കടത്തി വിടുന്നതിനുള്ള അനുമതി ഉത്തരവ് ഉടന്‍ നല്‍കുമെന്നും കളക്ട്രേറ്റില്‍ നിന്ന് അറിയിച്ചു. യുവതിക്ക് അതേ വാഹനത്തില്‍ തന്നെ നാട്ടിലേക്ക് വരാമെന്ന് എഡിഎം വ്യക്തമാക്കി.
അതിര്‍ത്തി കടത്താനുള്ള അനുമതി വയനാട് കലക്ടര്‍ മുഖാന്തിരം ശരിയാക്കിയതായി അറിയിച്ചതിനെ തുടര്‍ന്നാണ് കേരള അതിര്‍ത്തിയിലേക്ക് എത്തിയതെന്ന് ഇവര്‍ പറയുന്നു. ബെംഗളൂരു കമ്മീഷന്‍ നല്‍കിയ യാത്ര അനുമതിയുടെ അടിസ്ഥാനത്തിലാണ് ബെംഗളൂരുവില്‍ നിന്നും മുത്തങ്ങയിലേക്ക് എത്തിയത്. എന്നാല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന തഹസില്‍ദാര്‍ ചുമതലയിലുണ്ടായിരുന്നയാള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും മോശമായി പെരുമാറിയെന്നും അതിര്‍ത്തി കടത്തിവിടാന്‍ കൂട്ടാക്കിയില്ലെന്നും മടക്കി അയച്ചതായും ഇവര്‍ ആരോപിച്ചു. അതിര്‍ത്തി കടത്തിയില്ലെന്നതിനേക്കാള്‍ ഗര്‍ഭിണിയെന്ന് അറിഞ്ഞിട്ടും മോശമായി പെരുമാറിയതാണ് കൂടുതല്‍ വേദനിപ്പിച്ചതെന്ന് ഷിജില ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഭക്ഷണമടക്കം തന്ന് സഹായിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബെംഗളൂരുവില്‍ നിന്ന് വയനാട് വഴി നാട്ടിലേക്ക് വന്ന ഒന്‍പത് മാസം പൂര്‍ണ്ണ ഗര്‍ഭിണിയായ തലശേരി സ്വദേശി ഷിജിലയാണ് ഇന്നലെ രാത്രി പെരുവഴിയില്‍ കഴിഞ്ഞത്. ഇവരെ വയനാട് മുത്തങ്ങ ചെക്‌പോസ്റ്റില്‍ 6 മണിക്കൂര്‍ കാത്തിരുന്നിട്ടും അതിര്‍ത്തി കയറ്റി വിട്ടില്ല. തുടര്‍ന്ന് ബെംഗളൂരുവിലേക്ക് മടങ്ങി. വഴിയില്‍ കര്‍ണാടക പൊലീസും തടഞ്ഞതോടെ ഇന്നലെ രാത്രി കൊല്ലഗല്‍ എന്ന സ്ഥലത്ത് റോഡില്‍ കാറില്‍ കഴിയുകയായിരുന്നു.
https://www.facebook.com/Malayalivartha





















