കമ്യൂണിറ്റി കിച്ചണുകളിൽ സഹായിക്കാനെന്ന പേരില്‍ നടീനടന്‍മാര്‍ പുറത്തിറങ്ങി നടക്കുന്നു... കളമശേരിയില്‍ നഗരസഭയുടെ സമൂഹ അടുക്കളയില്‍ സഹായിക്കാനെന്ന പേരില്‍ എത്തിയ നടിയെ പൊലീസ് തിരിച്ചയച്ചു; ഏറ്റെടുത്ത് സോഷ്യൽമീഡിയ...

വീണ്ടും രാജ്യത്ത് ലോക് ഡൗൺ നീട്ടിയിരിക്കുകയാണ്. അതേസമയം കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൌണ്‍ രാജ്യത്ത് 21 ദിനങ്ങള്‍ പിന്നിടുകയാണ്. ഈ സാഹചര്യത്തില്‍ ഭക്ഷണം കിട്ടാതെ കഷ്ടപ്പെടുന്ന സാധാരണക്കാരെ സഹായിക്കാന്‍ കമ്യൂണിറ്റി കിച്ചണുകള്‍ ആരംഭിച്ചിരിക്കുകയാണ്. ഇവിടെ സഹായിക്കാനെന്ന പേരില്‍ നടീനടന്‍മാര്‍ പുറത്തിറങ്ങി നടക്കുന്നെന്ന് ആക്ഷേപം.
കഴിഞ്ഞ ദിവസം കളമശേരിയില്‍ നഗരസഭയുടെ സമൂഹ അടുക്കളയില്‍ സഹായിക്കാനെന്ന പേരില്‍ നടി എത്തിയപ്പോള്‍ പൊലീസ് തിരിച്ചയച്ചിരുന്നു. ഈസ്റ്റര്‍ ദിനത്തില്‍ സമൂഹ അടുക്കളയില്‍ ഭക്ഷണപ്പൊതികള്‍ തയാറാക്കുന്നതു കാണാനും സഹായിക്കാനുമാണ് താന്‍ എത്തിയത് എന്നായിരുന്നു കളമശേരിയില്‍ എത്തിയ നടി ഇനിയയുടെ വിശദീകരണം.
എന്നാല്‍ അടുക്കളയുടെ നടത്തിപ്പു ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും നടിയുടെ വരവിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നു വ്യക്തമായതോടെ പൊലീസ് തന്നെ ഇടപെട്ട് തിരിച്ചു പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. വിഷു ദിനത്തിലേയ്ക്ക് വിതരണം ചെയ്യുന്നതിനായി 150 ഭക്ഷണക്കിറ്റുകള്‍ പൊതു പ്രവര്‍ത്തകര്‍ക്ക് കൈമാറിയിരിക്കുകയാണ് മറ്റൊരു നടി.
ഓരോ കിറ്റിലും 500 രൂപയുടെ ഭക്ഷ്യ സാധനങ്ങളാണുള്ളത്. കലൂരില്‍ മറ്റൊരു സമൂഹ അടുക്കളയില്‍ നടന്‍ ബാല എത്തിയിരുന്നു. ഇത് ഒരാള്‍ വിഡിയോ പകര്‍ത്തി 1500 പേര്‍ക്ക് നടന്‍ ബാല ഭക്ഷണം നല്‍കുന്നു എന്ന മട്ടില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha





















