12 ലക്ഷം ചാക്ക് സിമന്റ് കെട്ടിക്കിടന്നു നശിക്കുന്നു, നിര്‍മാണ മേഖല സ്തംഭിച്ചു

സംസ്ഥാനമൊട്ടാകെ ലോക്ഡൗണിനെത്തുടര്‍ന്ന് കെട്ടിക്കിടക്കുന്നത് 12 ലക്ഷം ചാക്ക് സിമന്റ് ആണ്.
മാര്‍ച്ച് 23-നു ശേഷം സംസ്ഥാനത്തെ എല്ലാ നിര്‍മാണ പ്രവൃത്തികളും നിര്‍ത്തിവച്ചിരിക്കുന്നത് വ്യാപാരികള്‍ക്ക് ആശങ്കയേറ്റുന്നു.
45 കോടിയോളം രൂപയുടെ സിമന്റാണ് ചെറുകിട വ്യാപാരികളുടെ കയ്യിലുള്ളത്. ഇവയില്‍ 20% സിമന്റ് കട്ടയായിക്കഴിഞ്ഞു. അട്ടിയിട്ടതില്‍ അടിയിലുള്ള ചാക്കുകളാണ് നശിച്ചത്.
സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതും ഏറ്റവുമധികം നിര്‍മാണ ജോലികള്‍ നടക്കുന്നതും മുന്നില്‍കണ്ട് പല കച്ചവടക്കാരും പണം മുന്‍കൂര്‍ നല്‍കി ലോഡ് എടുത്തിരുന്നു. ഇതിനു പിന്നാലെയാണു ലോക്ഡൗണ്‍ വന്നത്.
ദിവസം 4 മണിക്കൂറെങ്കിലും സിമന്റ് കടകള്‍ തുറക്കാനുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വകുപ്പു മന്ത്രിമാര്‍ക്കും പ്രധാനമന്ത്രിക്കും നിവേദനം നല്‍കിയതായി സിമന്റ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന ജന.സെക്രട്ടറി സിറാജുദ്ദീന്‍ ഇല്ലപ്പടി പറഞ്ഞു.
10-ല്‍ താഴെ തൊഴിലാളികളെ വച്ച് നിര്‍മാണ ജോലികള്‍ നടത്താന്‍ അനുവാദം നല്‍കണമെന്നും ആവശ്യമുണ്ട്. സിമന്റ് തിരിച്ചെടുക്കില്ലെന്നു കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha





















