സംസ്ഥാനത്ത് എന്ന് 8പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 5 പേര് ദുബായില്‍ നിന്നും വന്നവർ, 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 13 പേര്‍ക്ക് കൂടി ഇന്ന് രോഗമുക്തി
ആശ്വാസത്തിന്റെ രണ്ട് ദിനങ്ങൾ പിന്നിട്ട് സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് വ്യക്തമാക്കിയത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 5 പേര് ദുബായില്‍ നിന്നും വന്നവരാണ് എന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതോടപ്പം തന്നെ കണ്ണൂര്‍ ജില്ലയിലെ 3 പേരും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഓരോരുത്തരുമാണ് ദുബായല്‍ നിന്നും വന്നവര്‍. എന്നാൽ തന്നെയും കോഴിക്കോട് ജില്ലയിലെ രണ്ടുപേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
അതേസമയം കോവിഡ് 19 ബാധിച്ച 13 പേര് ഇന്ന് രോഗമുക്തി നേടിയിരിക്കുകയാണ്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6പേർ ഇവർ കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്നു ഇവരുടെയും എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും, കൊല്ലം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയതായി റിപ്പോർട്ട് ലഭ്യമാകുന്നത്. ഇതേതുടർന്ന് ഇതോടെ നിലവില്‍ 173 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിൽ കഴിയുന്നത്. അതോടൊപ്പം തന്നെ 211 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.
അതോടൊപ്പം തന്നെ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,07,075 പേര് നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 1,06,511 പേര് വീടുകളിലാണുള്ളത്. ഒപ്പം 564 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ് കഴിയുന്നത്. എന്നാൽ 81 പേരെയാണ് ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 16,235 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 15, 488 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ് എന്നാണ് റിപ്പോർട്ട്.
സംസ്ഥാനത്ത് അഞ്ച് ദിവസത്തിൽ രോഗം ബാധിച്ചത് മുപ്പത് പേർക്ക് മാത്രമാണ്. എന്നാൽ രോഗമുക്തരായത് 114 പേരും. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒന്നേമുക്കാൽ ലക്ഷത്തിൽ നിന്ന് ഒരു ലക്ഷത്തിലേക്ക് കുറഞ്ഞതും ആരോഗ്യകേരളത്തിന് ആശ്വാസമാകുന്ന വാർത്തയാണ് എങ്കിലും കൂടുതൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പാണ് നൽകുന്നത്.
https://www.facebook.com/Malayalivartha