ഒടുവില്‍ ലോക്ഡൗണില്‍ ഇളവുമായി സംസ്ഥാനം; അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന മലയാളികള്‍ക്ക് ആശ്വാസമായി പുതിയ ഇളവ്

കഴിഞ്ഞദിവസം വയനാട്ടില്‍ അതിര്‍ത്തിയിലെത്തിയ ഗര്‍ഭിണിയെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കടത്തിവിട്ട സംഭവം വലിയ ചര്‍ച്ചയായിരുന്നു. ഇതിനെ തുടര്‍ന്ന ഇളവുകള്‍ വരുത്തിയിരിക്കുകയാണ് കേരളം. ചികിത്സയ്ക്കായി കേരളത്തിലെത്തുന്നവരെയും പ്രസവിക്കാനെത്തുന്ന ഗര്‍ഭിണികളെയും ചെക്‌പോസ്റ്റുകളില്‍ നിന്ന് കടത്തിവിടാനാണ് മാര്‍ഗനിര്‍ദേശമായിരിക്കുന്നത്. ബന്ധുക്കളുടെ മരണത്തിനെത്തുന്നവരേയും സത്യവാങ്മൂലത്തിന്റേയും പാസിന്റേയും അടിസ്ഥാനത്തിലാകും കടത്തിവിടല്‍ നടപടികള്‍ കടത്തിവിടും. ചീഫ് സെക്രട്ടറിയാണ് ഉത്തരവ് പുറത്തുവിട്ടത് പറയുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പലരും പ്രത്യേകിച്ചും കേരളീയര്‍ ഇവിടെ ചികിത്സയ്ക്കും പ്രസവത്തിനും എത്തുന്നതിനാലാണ് ഈ ഇളവ്
കേരളത്തിലേയ്‌ക്കെത്തുന്ന ഗര്‍ഭിണിക്ക് ഗൈനക്കോളജിസ്റ്റിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണം. പ്രസവം പ്രതീക്ഷിക്കുന്ന തീയതി രേഖപ്പെടുത്തിയിരിക്കണം. റോഡുമാര്‍ഗം സഞ്ചരിക്കാനുള്ള ആരോഗ്യസ്ഥിതിയും സാക്ഷ്യപ്പെടുത്തണം. ഈ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ താമസിക്കുന്ന സംസ്ഥാനത്തെ ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്ക് വാഹനപ്പാസ് വാങ്ങണം. വാഹനത്തില്‍ മൂന്നുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുത്. സാമൂഹിക അകലം പാലിക്കണം. ഗര്‍ഭിണിക്കൊപ്പമുള്ള കുട്ടികളേയും കടത്തിവിടും. ഗര്‍ഭിണി ഏത് ജില്ലയിലേക്കാണോ വരുന്നത് അവിടത്തെ കളക്ടര്‍ക്ക് ഇ-മെയിലിലൂടെയോ വാട്‌സാപ്പിലൂടെയോ അപേക്ഷ നല്‍കണം. കേരളത്തില്‍ പ്രവേശിപ്പിക്കാന്‍ അര്‍ഹയാണെങ്കില്‍ തീയതിയും സമയവും കളക്ടര്‍ അംഗീകരിക്കും. ഇതുകൂടി ചേര്‍ത്തുവേണം താമസിക്കുന്ന സ്ഥലത്ത് വാഹനപ്പാസിന് അപേക്ഷിക്കേണ്ടത്. കേരളത്തിലെ ചെക്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ പാസ് പരിശോധിച്ച് വാഹനം കടത്തിവിടണം. ചെക്‌പോസ്റ്റിലെ പരിശോധനയില്‍ യാത്രക്കാര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അവരെ ക്വാറന്റൈന്‍ ചെയ്യും.
അടുത്ത ബന്ധുക്കളുടെ മരണത്തിനോ മരണാസന്നരെ കാണാനോ എത്തുന്നവര്‍ അവര്‍ താമസിക്കുന്ന സംസ്ഥാനത്തുനിന്ന് വാഹനപ്പാസ് വാങ്ങണം. മരിച്ചവരുടെയും മരണാസന്നരുടേയും വിശദ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ സത്യവാങ്മൂലം കാണിക്കണം. പോലീസ് നിജസ്ഥിതി പരിശോധിക്കും.
കേരളത്തില്‍ ഏത് ജില്ലയിലാണോ ചികിത്സയ്ക്ക് എത്തുന്നത് അവിടത്തെ കളക്ടര്‍ക്ക് അപേക്ഷ നല്‍കണം. കളക്ടര്‍ നല്‍കുന്ന സമ്മതപത്രത്തോടെ താമസിക്കുന്ന സംസ്ഥാനത്തെ അധികൃതരില്‍ നിന്ന് വാഹനപ്പാസ് വാങ്ങണം. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മാത്രമേ രോഗിക്കൊപ്പം വാഹനത്തില്‍ ഉണ്ടാകാവൂ. കേരളത്തിലെ ചികിത്സ അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തണം.
https://www.facebook.com/Malayalivartha
























