കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍

ചേമഞ്ചേരിയില്‍ യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി ചേമഞ്ചേരി റെയില്‍വേ സ്‌റ്റേഷന് സമീപം വൈകിട്ട് ആറു മണിയോടെ ചെന്നൈ എക്‌സ്പ്രസ് ട്രെയിന്‍ കടന്നു പോയ ശേഷമാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഏകദേശം 20 വയസ്സ് പ്രായം തോന്നിക്കുന്ന ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ചേമഞ്ചേരി റെയില്‍വേ സ്‌റ്റേഷന്റെ തെക്കുഭാഗത്താണ് ട്രെയിന്‍ തട്ടിയ നിലയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടത്. ട്രാക്കില്‍ മൃതദേഹങ്ങള്‍ കണ്ട നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha
























