റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

സൗദിയിലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ശനിയാഴ്ച ഉണ്ടായ ഹൂതി മിസൈലാക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു. ഇതോടെ ഹൂതി ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ 13 ആയി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ മരിച്ചതായി ഇന്ത്യന്‍ എംബസിയാണ് അറിയിച്ചത്. മരിച്ച നാലു പേര്‍ സൗദി പൗരന്മാരാണ്. രണ്ടു ബംഗ്ലാദേശികളും യു.എസ്, ജോര്‍ദ്ദാന്‍, പാലസ്തീന്‍, സിറിയ, സുഡാന്‍, ഈജിപ്ത് സ്വദേശികളായ ഒരു വ്യക്തി വീതവും കൊല്ലപ്പെട്ടു.
https://www.facebook.com/Malayalivartha
























