Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

കേരളത്തില്‍ കുടുങ്ങിയ യുകെ പൗരന്‍മാരെ നാട്ടിലെത്തിക്കുന്നതിനായി ബ്രിട്ടീഷ് എയര്‍വെയ്സിന്റെ വിമാനം ആദ്യമായി കേരളത്തില്‍; ഇവിടെ നിന്ന് 158 പേരേയും കൂട്ടി ആകെ 268 യാത്രക്കാരുമായി വിമാനം യുകെയിലേക്ക്...

16 APRIL 2020 12:28 PM IST
മലയാളി വാര്‍ത്ത

ലോക്ക്ഡൗണിനെ തുടര്‍ന്ന് കേരളത്തില്‍ കുടുങ്ങിയ യുകെ പൗരന്‍മാരെ നാട്ടിലെത്തിക്കുന്നതിനായി ബ്രിട്ടീഷ് എയര്‍വെയ്സിന്റെ വിമാനം കേരളത്തില്‍ ലാന്‍ഡ് ചെയ്തു. ഇതാദ്യമായാണ് ഒരു ബ്രിട്ടീഷ് എയര്‍വെയ്സ് വിമാനം കേരളത്തില്‍ ലാന്‍ഡ് ചെയ്യുന്നത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശത്തിലാണ് വിമാനമെത്തിയത്. വൈകീട്ട് 5.25ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ വിമാനം ഏഴരയോടെ 110 യാത്രക്കാരുമായി കൊച്ചിയിലെത്തി.

തുടര്‍ന്ന് ഇവിടെ നിന്ന് 158 പേരേയും കൂട്ടി ആകെ 268 യാത്രക്കാരുമായാണ് വിമാനം യുകെയിലേക്കു പറന്നത്. ബഹ്റൈന്‍ വഴിയാണ് മടക്കം. കേരളത്തിലും തമിഴ്നാട്ടിലും ചികിത്സക്കും വിനോദ സഞ്ചാരത്തിനുമായി എത്തിയവരാണു യാത്രക്കാരെല്ലാവരും. ആരോഗ്യ വകുപ്പിന്റെ പ്രോട്ടോകോള്‍ പ്രകാരം നിശ്ചിത ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷമാണ് ഇവര്‍ മടങ്ങാനായി വിമാനത്താവളത്തിലെത്തിയത്.

ബ്രിട്ടീഷ് വിമാനത്തില്‍ പോയവരില്‍ ഏഴ് പേര്‍ കോവിഡ് രോഗ മുക്തി നേടിയ ശേഷം നിശ്ചിത ദിവസങ്ങള്‍ നിരീക്ഷണത്തിലും കഴിഞ്ഞവരാണ്. നേരത്തെ മൂന്നാറിലെ റിസോര്‍ട്ടില്‍ നിന്ന് മുങ്ങി വിമാനത്താവളത്തില്‍ പിടിയിലായ ബ്രിയാന്‍ നെയിലും ഭാര്യയും സംഘത്തിലുണ്ട്. കേരളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് പൗരന്‍മാരില്‍ തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്നവരുടെ വിവരങ്ങള്‍ നേരത്തേ സര്‍ക്കാര്‍ ശേഖരിച്ചിരുന്നു.

തിരുവനന്തപുരത്തും കൊച്ചിയിലും വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയവരെ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക വാഹനങ്ങളില്‍ വിമാനത്താവളങ്ങളിലേക്കു എത്തിക്കുകയായിരുന്നു. കേരളത്തിലേക്കു ബ്രിട്ടീഷ് എയര്‍വെയ്സിന് നിലവില്‍ സര്‍വീസുകളില്ല. യൂറോപ്യന്‍ സെക്ടറിലേക്കു വിമാന സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. കേരളത്തില്‍ നിന്ന് യൂറോപ്യന്‍ സെഗ്‍മെന്റിലേക്കു നേരിട്ട് സര്‍വീസ് നടത്തുമ്ബോള്‍ ശരാശരി 10 മണിക്കൂറെങ്കിലും പറക്കേണ്ടതുണ്ട്.

ഇതുപോലെയുള്ള ലോങ് ട്രിപ്പുകളില്‍ പൈലറ്റ് മാറ്റം ഉള്‍പ്പടെയുള്ള കാര്യങ്ങളിലെ സാങ്കേതിക തടസം നിലനില്‍ക്കുന്നതിനാലാണ് ഇത്തരം സര്‍വീസ് നടത്തുന്നതിന് വിമാനക്കമ്ബനികള്‍ മുന്നോട്ടു വരാത്തത്. രാജ്യാന്തര സര്‍വീസ് നടത്തുന്ന വിമാനക്കമ്ബനികള്‍ക്ക് കേരളത്തില്‍ ഓപറേറ്റിങ് ഹബ് ഉള്ള സാഹചര്യത്തില്‍ മാത്രമേ ഇത്തരത്തിലുള്ള സാങ്കേതിക തടസങ്ങള്‍ മറികടക്കാനാവൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (55 minutes ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (1 hour ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (1 hour ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (1 hour ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (3 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (4 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (4 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (4 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (9 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (9 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (10 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (10 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (10 hours ago)

Malayali Vartha Recommends