Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

തൃശൂര്‍ പൂരം ചൈനാക്കാര്‍ മുടക്കുന്നത് ഇത് ആദ്യമല്ല, രണ്ടാം വട്ടം.... അന്നും പണി തന്നത് ചൈന ഇന്നും ചൈന... മുടങ്ങുന്നത് ഭൂമിയിലെ ഏറ്റവും മനോഹരമായ കാഴ്ച...

16 APRIL 2020 12:49 PM IST
മലയാളി വാര്‍ത്ത

എന്നാലും ഈ ചൈനാക്കാരന്‍മാരുടെ ഓരോ പണിയേ. എന്തൂട്ടാ ചെയ്ക. മുടക്കീലേ ഞങ്ങളെ പൂരം. തൃശൂര്‍ പൂരം ചൈനാക്കാര്‍ മുടക്കുന്നത് ഇത് ആദ്യമല്ല. രണ്ടാം വട്ടം. അന്നും പണി തന്നത് ചൈന. ഇന്നും ചൈന. മുടങ്ങുന്നത് ഭൂമിയിലെ ഏറ്റവും മനോഹരമായ കാഴ്ച. തൃശൂരിന് സഹിക്കുന്നില്ല.
വാദ്യമേളങ്ങളുടെ വിസ്മയപ്പെരുക്കങ്ങള്‍ കേട്ട് ഇക്കുറി ഇലഞ്ഞിമരക്കൊമ്പുകള്‍ മത്ത് പിടിക്കില്ല, ജനസഹസ്രങ്ങളും. മേടച്ചൂടിനെ നറുനിലാവാക്കി മഠത്തില്‍ വരവും ഉണ്ടാകില്ല. കൈലാസനാഥന്റെ തെക്കേഗോപുരനടയില്‍ തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ ജനലക്ഷങ്ങളുടെ ആരവങ്ങള്‍ക്കിടെ എഴുന്നള്ളിയെത്തി കുടമാറ്റം നടത്തില്ല. ചരിത്രപ്രസിദ്ധമായ തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്താനുള്ള തീരുമാനത്തോടെ ഇക്കുറി മുടങ്ങുന്നത് ഭൂമിയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്ന്.

കൊറോണയാണ് പൊരുതി തോല്‍പിച്ചേ മതിയാകൂ. പക്ഷെ പൂരപ്രേമികള്‍ക്ക് പൂരം മുടങ്ങിയതിന്റെ വേദന ഉള്ളിന്റെയുള്ളില്‍ ഉണ്ട്. പഴമക്കാരുടെ ഓര്‍മയില്‍ നാലു പതിറ്റാണ്ട് മുന്‍പാണ് ഒരിക്കല്‍ തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടന്നത്. 1962 ലായിരുന്നു അത്. പഴമക്കാരുടെ ഓര്‍മയില്‍ നാലു പതിറ്റാണ്ട് മുന്‍പാണ് ഒരിക്കല്‍ തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടന്നത്. 1962 ലായിരുന്നു അത്. ഇന്ത്യാ-ചൈന യുദ്ധം നടക്കുന്ന സമയമായതിനാല്‍ പൂരം ഒരാനപ്പുറത്ത് ചടങ്ങ് മാത്രമായി നടത്തുകയായിരുന്നു. സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. പക്ഷേ ഇക്കുറി അതുമുണ്ടാകില്ല. ക്ഷേത്രമതില്‍ക്കെട്ടുകള്‍ക്ക് പുറത്ത് ഒരു ചടങ്ങുമുണ്ടാകില്ല. മതില്‍ക്കെട്ടിന് പുറത്ത് ചെറുതായിപ്പോലും പൂരച്ചടങ്ങുകള്‍ സംഘടിപ്പിച്ചാല്‍ ജനക്കൂട്ടമെത്തുമെന്ന ആശങ്കയാണ് അധികൃതര്‍ ഇന്നലെ പങ്കുവെച്ചത്.

പൂരം നടക്കുന്നത് വടക്കുന്നാഥന്റെ തിരുമുറ്റത്താണെങ്കിലും പ്രധാനപങ്കാളികള്‍ തിരുവമ്പാടിയും പാറമേക്കാവുമാണ്. വടക്കുന്നാഥന്‍ പൂരത്തില്‍ പങ്കെടുക്കില്ല. സാക്ഷി മാത്രമാണ്. തിരുവമ്പാടിയില്‍ നിന്നും പാറമേക്കാവില്‍ നിന്നും ഭഗവതിമാര്‍ പതിനഞ്ചാനകളുടെ അകമ്പടിയോടെ എഴുന്നള്ളിയെത്തിയാണ് പൂരം നടക്കുക. ഇത് കൂടാതെ എട്ട് ഘടകക്ഷേത്രങ്ങളില്‍ നിന്നും എഴുന്നള്ളിപ്പുകള്‍ എത്തും.
ഒരാനപ്പുറത്ത് പോലും പൂരം എഴുന്നള്ളിക്കാനാകാത്ത അവസ്ഥ ചരിത്രത്തില്‍ ഇതാദ്യമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ. എം. മാധവന്‍കുട്ടി പറഞ്ഞു. പക്ഷേ നാടിന്റെ അതിജീവനമാണ് മുഖ്യം. ആഘോഷങ്ങള്‍ മാറ്റിവെക്കുന്നതില്‍ വിഷമമുണ്ടെങ്കിലും നാടിന്റെ പൊതുനന്മയെ കണക്കിലെടുക്കുമ്പോള്‍ അത് സഹിക്കാവുന്നതേയുള്ളൂവെന്നാണ് പൂരപ്രേമികളുടെ നിലപാട്. ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ഉത്സവവും ഇക്കുറി വേണ്ടെന്ന് തീരുമാനിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഉത്സവചടങ്ങുകള്‍ക്ക് ഏറെ പ്രാധാന്യമുള്ളതാണ്. മധ്യകേരളത്തിലെ ഉത്സവങ്ങള്‍ക്ക് സമാപനമാകുന്നത് ഇരിങ്ങാലക്കുട ഉത്സവത്തോടെയാണ്.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (55 minutes ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (1 hour ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (1 hour ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (1 hour ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (3 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (4 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (4 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (4 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (9 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (9 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (10 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (10 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (10 hours ago)

Malayali Vartha Recommends