ലോക്ക് ഡൗണ്‍കാലത്തെ ഇരട്ടിലാഭം ലക്ഷ്യമിട്ട് സെമിത്തേരിയിരില്‍ ഒളിപ്പിച്ച് നട്ടുവളർത്തിയത് കഞ്ചാവ് കൃഷി! രാത്രി ആരുടേയും ശ്രദ്ധയിൽ പെടാതെ കൃഷി പരിപാലനം, ടെറസിലിട്ട് ഉണക്കി ചെറുപൊതികളിലാക്കി വില്പന പൊടിപൊടിച്ചപ്പോൾ പിടിയിലായത് മൂന്ന് ജൈവ കര്‍ഷകര്‍ അറസ്റ്റില്‍

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ലോക് ഡൗൺ ദിവസങ്ങളിൽ സെമിത്തേരിയിരില്‍ ഒളിപ്പിച്ച് നട്ടുവളർത്തിയത് കഞ്ചാവ് കൃഷി. ഇരട്ടിലാഭം ലക്ഷ്യമിട്ട് സെമിത്തേരിയിരില്‍ കഞ്ചാവ് കൃഷി ഇറക്കിയ മൂന്ന് പേര്‍ പൊലീസ് പിടിയിലായി.
ഇടകൊച്ചി ചെട്ടിക്കളത്തില്‍ വീട്ടില്‍ അനീഷ് (30), പനയപ്പള്ളി വലിയ വേലിക്കകം വീട്ടില്‍ മജീദ് (37), തമിഴ്‌നാട് ദിണ്ഡിഗല്‍ സ്വദേശിയും കരിവേലിപ്പടിയില്‍ വാടകക്ക് താമസിക്കുകയും ചെയ്യുന്ന വെങ്കയ്യന്‍ (30) എന്നിവരെയാണ് എക്‌സെസ് എസ്.ഐ ഷൈജുവും സംഘവും പിടികൂടിയത്. ചുള്ളിക്കല്‍ പ്രദേശത്തെ ആളൊഴിഞ്ഞ സെമിത്തേരിയില്‍ രാത്രി എത്തിയാണ് കൃഷി പരിപാലനം.
ആരും ശ്രദ്ധിക്കാത്ത സ്ഥലത്ത് കഞ്ചാവ് തരിയിട്ടാണ് ചെടികള്‍ വളര്‍ത്തിയെടുക്കുന്നത്. ഇവരില്‍ നിന്നും ഏട്ട് പാക്കറ്റുകളിലായി 71 ഗ്രാം കഞ്ചാവുമായാണ് എക്‌സൈസ് ഇവരെ പിടികൂടിയത്.
പ്രിവന്‍റീവ് ഓഫിസര്‍മാരായ കെ. ഹാരിസ്, സാലിഹ്, സിവില്‍ ഓഫീസര്‍മാരായ എന്‍.യു.അനസ്, എം.എം.മുനീര്‍, ശ്രീരാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























