'ദ് റിയൽ പിണറായി വിജയൻ ഈസ് ബാക്ക്. വെൽക്കം സഖാവേ'; ദുരിതാശ്വാസ ഫണ്ട് തട്ടിപ്പും ഒക്കെ വീണ്ടും ചർച്ചയാക്കി വി.ടി ബൽറാമിന്റെ ഫേസ്ബുക് പോസ്റ്റ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണം എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ഥനയെ പരിഹസിച്ച് മുസ്ലീം ലീഗ് എം.എല്‍.എ കെ.എം.ഷാജി തന്റെ ഫെയ്‌സ്ബുക്കിൽ എഴുതിയ കുറിപ്പിനെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമർശിച്ചത്. ഒരു പൊതുപ്രവര്‍ത്തകനില്‍ നിന്ന് പ്രതീക്ഷിക്കാന്‍ കഴിയുന്ന വാചകമല്ല ഒരു എംഎല്‍എ ആയ ഷാജിയില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെടുകയാണ് ഉണ്ടായത്. അതോടൊപ്പം തന്നെ പാവപ്പെട്ട കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.
എന്നാൽ കെ എം ഷാജി എം എല്‍ എക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിമർശനത്തിന് മറുപടിയുമായി വി പി ബല്‍റാം എം എല്‍ എ രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനവുമായി രാഗത്ത് എത്തിയിരിക്കുന്നത്. സിപിഎമ്മിൻറെ കൊലപാതക രാഷ്ട്രീയവും ക്രിമിനലുകളെ സഹായിക്കാൻ സാധാരണക്കാരൻറെ നികുതിപ്പണത്തിൽ നിന്ന് കോടികൾ ചെലവഴിച്ച കാര്യവും എറണാകുളത്തെ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പും ഒക്കെ വീണ്ടും ചർച്ചയാക്കിയ പി ആർ മണ്ടന്മാർക്ക് അഭിനന്ദനങ്ങള്‍ എന്നാണ് ബൽറാം തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
ഖജനാവിൽ നിന്ന് കോടികൾ കൊടുത്ത് പിആർ വർക്കിന് കൊണ്ടു വന്നിട്ടുള്ള ആ 12 എണ്ണത്തിനെ എത്രയും പെട്ടെന്ന് പറഞ്ഞുവിട്ടാൽ ക്യാപ്റ്റന് നന്ന്. കാരണം അമ്മാതിരി ചെയ്ത്തല്ലേ അവന്മാർ ഇന്ന് ചെയ്തത്.
മലയാളികൾ പഴയത് പലതും മറന്നു തുടങ്ങിയ ഈ ദുരിതകാലത്ത് വീണ്ടും സിപിഎമ്മിൻ്റെ കൊലപാതക രാഷ്ട്രീയവും ക്രിമിനലുകളെ സഹായിക്കാൻ സാധാരണക്കാരൻ്റെ നികുതിപ്പണത്തിൽ നിന്ന് കോടികൾ ചെലവഴിച്ച കാര്യവും എറണാകുളത്തെ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പും ഒക്കെ വീണ്ടും ചർച്ചയാക്കിയ പി ആർ മണ്ടന്മാർക്ക് പ്രത്യേക അഭിനന്ദനങ്ങൾ.
ഏതായാലും ഏതാനും ആഴ്ചകളിലെ കരുതൽ പ്രച്ഛന്നവേഷത്തിന് ശേഷം ദ് റിയൽ പിണറായി വിജയൻ ഈസ് ബാക്ക്. വെൽക്കം സഖാവേ.
https://www.facebook.com/Malayalivartha
























