കമ്മ്യൂണിസ്റ്റ് സർക്കാരിനെ പുകഴ്ത്തുന്ന വിധം തലക്കെട്ട്; വാര്‍ത്തയുടെ ഉള്ളടക്കത്തിനും തലക്കെട്ടിനും തിരുത്തൽ വരുത്തി വാഷിംഗ് ടണ്‍ പോസ്റ്റ്

കേരളത്തിന്‍റെ ആരോഗ്യ മുന്നേറ്റത്തിനു കമ്മ്യൂണിസ്റ്റ് സർക്കാരിനെ പുകഴ്ത്തുന്ന വിധം തലക്കെട്ടോടെ നല്‍കിയ വാര്‍ത്തയുടെ ഉള്ളടക്കത്തിനും തലക്കെട്ടിനും തിരുത്തൽ വരുത്തി വാഷിംഗ് ടണ്‍ പോസ്റ്റ് രംഗത്ത്.
'India Kerala corona virus: How the communist state flattened its COVID-19 curve'- എന്ന തലക്കെട്ടില്‍ ഏപ്രില്‍ 10-നാണ് വാഷിംഗ് ടണ്‍ പോസ്റ്റ് കേരളത്തിന്‍റെ ആരോഗ്യ മേഖലയെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചത്. ആരോഗ്യ രംഗത്ത് കേരളം ഉണ്ടാക്കിയ നേട്ടത്തിന്റെ എല്ലാ ക്രെഡിറ്റും കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ചാര്‍ത്തി നല്‍കികൊണ്ടായിരുന്നു ലേഖനം.
കേരളം ആരോഗ്യ രംഗത്ത് കൈവരിച്ച നേട്ടം കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളുടേത് മാത്രമാക്കി ചിത്രീകരിച്ച് എഴുതിയ ലേഖനത്തിനെതിരെ പൊതുസമൂഹത്തില്‍ നിന്നടക്കം വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. നിരവധി പേര്‍ പത്ര മാനേജ്‌മെന്റിന് വസ്തുകള്‍ അടക്കം ചൂണ്ടിക്കാട്ടി പരാതികളയച്ചു. ഇതോടെ തലക്കെട്ടിലും ഉള്ളടക്കത്തിലും തിരുത്തല്‍ വരുത്താന്‍ പത്രം തീരുമാനിക്കുകയായിരുന്നു .
'Aggressive testing, contact tracing, cooked meals: How the Indian state of Kerala flattened its corona virus curve'എന്നതാണ് പുതിയ തലക്കെട്ട്. 1950-ന് ശേഷം അധിരാത്തിലിരുന്ന വിവിധ രാഷ്ടീയ പാര്‍ട്ടികള്‍ നേതൃത്വം നല്‍കിയ സര്‍ക്കാരുകള്‍ പൊതുവിദ്യാഭ്യാസത്തിനും സാര്‍വ്വത്രിക ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനുമായി വലിയ രീതിയില്‍ നിക്ഷേപം നടത്തി. അതുകൊണ്ട് ഉയര്‍ന്ന സാക്ഷരതയുണ്ടായി. ഒപ്പം ഏറ്റവും മികച്ച പൊതുജന ആരോഗ്യ സംവിധാനങ്ങളുള്ള സംസ്ഥാനമായി കേരളം മാറി ലേഖനം പറയുന്നു. വാഷിംഗ് ടണ്‍ പോസ്റ്റ് വാര്‍ത്ത ഇടതുമുന്നണി തങ്ങള്‍ക്ക് ലഭിച്ച വലിയ അംഗീകാരമായി പ്രചരിപ്പിച്ചിരുന്നു.
കേരളത്തില്‍ ഒരു വര്‍ഷം 6 മെഡിക്കല്‍കോളേജുകള്‍ അനുവദിച്ച മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടി. മുന്‍പ് യു ഡി എഫ് സര്‍ക്കാരുകള്‍ കൊണ്ടുവന്ന മെഡിക്കല്‍ കോളേജുകള്‍ക്കെതിരെ സമരം നയിച്ചവരാണ് ഇപ്പോള്‍ അതിന്‍റെ നേട്ടം കൊയ്യുന്നതെന്നായിരുന്നു പ്രധാന വിമര്‍ശനം.
തിരുത്ത് സംബന്ധിച്ച് വാഷിംഗ് ടണ്‍ പോസ്റ്റ് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ;
'വെല്‍ക്കം ട്രസ്റ്റ്, ഡി.ബി.ടി ഇന്ത്യ അലൈന്‍സ് എന്നിവയുടെ സി.ഇ.ഒ ആയ ഷാഹിദ് ജമീലിന്റേതായി വന്ന ഉദ്ധരണികളെ അടിസ്ഥാനപ്പെടുത്തി തെറ്റായ തലക്കെട്ടാണ് പഴയ ലേഖനത്തില്‍ നല്‍കിയിരുന്നത്. പരിഷ്‌ക്കരിച്ച ലേഖനത്തിന്റെ ഉള്ളടക്കത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ എന്നതിന് പകരം അധികാരത്തിലിരുന്ന മറ്റ് രാഷ്ട്രീയ പാര്‍ട്ടി സര്‍ക്കാരുകള്‍ എന്നു തിരുത്തിയിട്ടുണ്ട്'.
https://www.facebook.com/Malayalivartha
























