കോപ്പിയടിക്കു പിന്നാലെ കൊറോണയുമെത്തിയതോടെ പ്രതിസന്ധിയിലായത് ആയിരത്തി നാനൂറോളം ഉദ്യോഗാർത്ഥികൾ

റാങ്ക് പട്ടിക വന്ന് എട്ടു മാസം പിന്നിട്ടിട്ടും കെഎപി അഞ്ചാം ബാറ്റലിയനിലെ ഉദ്യോഗാർത്ഥികളിൽ ഒരാളെപ്പോലും പി എസ് സി നിയമിക്കുന്നില്ലെന്ന് ആക്ഷേപം. കോപ്പിയടി വിവാദത്തിനു പിന്നാലെ കൊറോണയുമെത്തിയതോടെ മാസങ്ങളോളമായി ആയിരത്തി നാനൂറോളം ഉദ്യോഗാർത്ഥികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
കോട്ടയം, ഇടുക്കി കെഎപി അഞ്ചാം ബാറ്റലിയനിലേയ്ക്ക് എഴുത്തുപരീക്ഷയും കായികക്ഷമതയും കഴിഞ്ഞ് ജോലി കാത്തു കഴിയുന്ന ഉദ്യോഗാർത്ഥികൾ ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ അടിയന്തിരമായ ഇടപെടലുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്.. നിലവിൽ റാങ്ക് പട്ടികയുടെ കാലാവധി ജൂൺ 30 നു അവസാനിക്കും.
വൈറസ് വ്യാപന പശ്ചാത്തത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി അക്ഷീണം പ്രയത്നിക്കുന്ന കേരള പോലീസിന് ജോലിഭാരം കൂടിയതോടെ ട്രെയിനിങ് ക്യാമ്പിൽ ഉള്ള പൊലീസുകാരെ മുഴുവൻ ഹോം സ്റ്റേഷനിൽ എത്തിച്ചാണ് ജോലിഭാരം പരിഹരിക്കുന്നത്. എന്നാൽ ഇതൊന്നും പോലീസിന്റെ ജോലിഭാരം കുറക്കുന്നില്ല എന്നതാണ് വസ്തുത. നിലവിലുള്ള ഒഴിവുകൾ തന്നെയാണ് പ്രശ്നങ്ങൾക്ക് പ്രധാന കാരണം.
കഴിഞ്ഞ തവണ 2000 പേരെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയെങ്കിൽ അത് ഇത്തവണ 2500 ലേറെയാണ്. ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ച ശേഷം ഒരു മാസമെങ്കിലും കായികക്ഷമതാ പരീക്ഷയ്ക്ക് സമയമുണ്ടാകാറുണ്ട്. എന്നാൽ ഇത്തവണ അത് പത്ത് ദിവസത്തിനുള്ളിൽ നടത്തി. കാര്യമായ പരിശീലനം നടത്താനാകാത്തതിനാൽ കൂടുതൽപേർ പുറത്തായി.
കഴിഞ്ഞ തവണത്തേക്കാൾ 500 ലേറെ പേരെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയെങ്കിലും നിയമങ്ങളൊന്നും കെഎപി അഞ്ചാം ബാറ്റലിയനിൽ നടക്കുന്നില്ല. കോവിഡ് പശ്ചാത്തലത്തിൽ ആവശ്യത്തിന് പോലീസുകാർ ഇല്ലാത്തതിനാൽ നിലവിൽ ഫെബ്രുവരിയിൽ പരിശീലനം തുടങ്ങിയ മറ്റു ബെറ്റാലിയനിലുള്ളവരെ അവരവരുടെ പ്രദേശത്തെ സ്റ്റേഷനുകളിൽ നിയോഗിച്ചിരിക്കുകയാണ്. അപ്പോഴും പരിശീലനം തുടങ്ങാത്തതിനാൽ ഇടുക്കി, കോട്ടയം ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലും ഈ രീതിയിലും നിയമിക്കുവാൻ സാധിച്ചിട്ടില്ല.
അതേസമയം പി.എസ്.സി ചില റാങ്കുപട്ടികകളുടെ കാലാവധി മാര്‍ച്ച് ഇരുപതിനും ജൂണ്‍ പതിനെട്ടിനും മധ്യേ അവസാനിക്കുന്നവയുടെ പരിധി ജൂണ്‍ പത്തൊന്‍പതുവരെ നീട്ടിയിട്ടുണ്ട്. ചില റാങ്ക് പട്ടികകള്‍ക്ക് മൂന്നുമാസം വരെ ആനുകൂല്യം ലഭിക്കും. പതിനാല് ജില്ലകളിലെയും സിവില്‍ എക്സൈസ് ഒാഫിസര്‍ തസ്തികയിലേക്കുള്ള റാങ്ക് പട്ടിക ഉള്‍പ്പടെ നൂറ് റാങ്കു പട്ടികകള്‍ക്ക് ആനുകൂല്യം ലഭിക്കും. ഒരുവര്‍ഷത്തെ കാലാവധി നിശ്ചയിച്ചിരുന്ന എക്സൈസ് ഒാഫിസര്‍ റാങ്ക് പട്ടികയുടെ കാലാവധി ഏപ്രില്‍ ഏഴിന് അവസാനിക്കേണ്ടതായിരുന്നു.
https://www.facebook.com/Malayalivartha
























