കൊവിഡ് ഭീതിക്കിടയില്‍ സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നതായി റിപ്പോര്‍ട്ട്; സൂക്ഷിക്കുക, ലക്ഷണങ്ങൾ ഇവയാണ്

കൊറോണ ഭീതിക്കിടയിലും സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നതായി റിപ്പോര്‍ട്ട് പുറത്ത്. തൊടുപുഴ മേഖലയിൽ 10 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. ഇത്തരത്തിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ച പത്ത് പേരും തൊടുപുഴയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ലോക്ക് ഡൗൺ വന്നതിന് ശേഷം ഈ മേഖലയിൽ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നിരുന്നില്ല.
എന്നാൽ തന്നെയും കൊറോണ ഭീതിയിൽപ്പോലും ഡെങ്കിപ്പനി സൂക്ഷിക്കേണ്ടതാണ്. പകര്‍ച്ചപ്പനികളില്‍ വളരെ മാരകമായേക്കാവുന്ന ഒന്നുതന്നെയാണ് ഡെങ്കിപ്പനി. അൽപമൊന്ന് തുടക്കത്തിൽ തന്നെ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ പ്രതിരോധിക്കാവുന്നതും, ചികിത്സ നേടിയാല്‍ മരണം ഒഴിവാക്കാവുന്നതുമായ രോഗമാണ് ഡെങ്കിപ്പനി എന്നതും നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്.
ആര്‍ബോ വൈറസ് വിഭാഗത്തില്‍പ്പെടുന്ന രോഗാണുക്കളാണ് ഡെങ്കിപ്പനിക്ക് കരണമായേക്കാവുന്നത്. എന്നാൽ തന്നെയും അവ മനുഷ്യന്‍റെ ശരീരത്തില്‍ പ്രവേശിക്കുന്നതാവട്ടെ ഈഡിസ് ഈജിപ്തി വിഭാഗത്തില്‍പ്പെടുന്ന, രോഗാണുവാഹകരായ കൊതുകുകള്‍ കടിക്കുമ്പോഴാണ് എന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്.
ഡെങ്കിപ്പനിക്ക് കാരണമായേക്കാവുന്ന കൊതുകുകള്‍ പകല്‍ സമയങ്ങളിലാണ് മനുഷ്യനെ കടിക്കുന്നത്. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ 2 തുടങ്ങി 7 ദിവസങ്ങള്‍ക്കകം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. നാലുതരം അണുക്കളാണ് ഡെങ്കിപ്പനി പരത്തുന്നത് തന്നെ. അതില്‍ ഡെങ്കി 1, ഡെങ്കി 3 അണുക്കള്‍ ഡെങ്കി 2, ഡെങ്കി 4 അണുക്കളെ അപേക്ഷിച്ച് അപകടം കുറഞ്ഞവയാണ് എന്നാണ് വ്യക്തമാക്കുന്നത്.
പ്രധാനപ്പെട്ട ലക്ഷണങ്ങൾ ഇവയാണ്...
1.തുടക്കത്തില്‍ തലവേദനയോടുകൂടിയ ജ്വരം, ശരീരവേദന, മസിലുകളിലും സന്ധികളിലും വേദന തുടങ്ങിയ ലക്ഷണങ്ങളാണ് ഡെങ്കിപ്പനിയിൽ ഉണ്ടാവുക.
2. അത്തരത്തിൽ ഡെങ്കിപ്പനി പരത്തുന്ന കൊതുകിന്റെ കടിയേറ്റ ശേഷമുള്ള 4 മുതല്‍ 7 വരെ ദിവസങ്ങളില്‍ ഈ ലക്ഷണങ്ങള്‍ ഉണ്ടാകും. എന്നാല്‍ ചിലപ്പോള്‍ ഇത് 14 ദിവസത്തോളമെടുത്തേക്കാവുന്നതുമാണ്. ഇവ കണ്ടുതുടങ്ങിയാൽ വേഗം വൈദ്യസഹായം തേടേണ്ടതാണ്.
3. 5 മുതല്‍ 7 ദിവസം വരെയാണ് സാധാരണഗതിയില്‍ പനി നീണ്ടുനില്‍ക്കുന്നത്. ഇത്തരം പനിക്കുശേഷം ആഴ്ചകളോളം വിട്ടുമാറാത്ത ക്ഷീണം മുതിര്‍ന്നവരില്‍ കാണുവാൻ കഴിയും. സന്ധിവേദന, ശരീരവേദന, തിണര്‍പ്പ് എന്നിവ സ്ത്രീകളില്ലും കണ്ടുവരുന്നു.
https://www.facebook.com/Malayalivartha
























