Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ലോക്ക് ഡൌൺ സമയത്ത് അത്യാവശ്യ മരുന്നിനായി പോലീസ് സ്റ്റേഷനിൽ വിളിച്ച പഴയ കായികാധ്യാപികയ്ക്കു ലഭിച്ച ഗുരു ദക്ഷിണ ഇങ്ങനെ..

17 APRIL 2020 07:40 AM IST
മലയാളി വാര്‍ത്ത

കോവിഡ് -19 ലോക്ക് ഡൗണിൽ ആക്കിയിരിക്കുകയാണ് എല്ലാവരെയും.അതുകൊണ്ടുതന്നെ അത്യാവശ്യ കാര്യങ്ങൾക്കെല്ലാം ഒട്ടു മിക്ക ആളുകളും ആശ്രയിക്കുന്നത് പോലീസുകാരെയാണ്. നമ്മുടെ കേരളം പോലീസാകട്ടെ ഊണും ഉറക്കവും വെടിഞ്ഞ് നാടിനെ കാക്കാൻ മുന്പന്തിയിലും. അതുകൊണ്ടുതന്നെ ഈ കോവിഡ് കാലത്ത് കേരള പോലീസിന്റെ നന്മകളുട വാർത്തകളാണ് എവിടെയും ..എന്നാൽ ഈ കഥ അല്പം വ്യത്യസ്തമാണ്.ജീവൻ നിലനിർത്താൻ അത്യാവശ്യമരുന്ന് വേണമെന്ന് പോലീസിൽ വിളിച്ചുപറഞ്ഞപ്പോൾ ഹംസകുമാരിയെന്ന വിരമിച്ച അധ്യാപികയെ തേടിയെത്തിയത് വിദ്യാലയത്തിലെ ഓർമകൾ കൂടിയാണ്. മരുന്നുമായെത്തിയ ആലപ്പുഴ നോർത്ത് എസ് ഐ ടോൾസൻ മുഖത്തണിഞ്ഞ മാസ്ക് മാറ്റി ടീച്ചറെ എന്ന് വിളിച്ചപ്പോൾ അമ്പരന്നത് ടീച്ചറാണ്..മുന്നിൽ നില്കുന്നത് താൻ പുത്ര വാത്സല്യം പകർന്നു നൽകി സ്നേഹിച്ച പ്രിയ ശിഷ്യനെന്നു തിരിച്ചറിയാൻ ആ അധ്യാപികയ്ക്ക് അധിക സമയമൊന്നും വേണ്ടി വന്നില്ല. 

ഒന്നുമറിയാതെ അന്തംവിട്ടുനിന്ന ഭർത്താവ് ഗോപിനാഥൻ നായരോട് അവർ പറഞ്ഞു, ഇവൻ എന്റെ പ്രിയ ശിഷ്യനാ... അമ്പരപ്പുകൾക്കിടയിൽ ടോൾസൺ പറഞ്ഞു- ‘‘ഈ ടീച്ചറില്ലായിരുന്നെങ്കിൽ എന്നെ ഈ നിലയിൽ കാണാൻ പറ്റില്ലായിരുന്നു സാറേ...’’

രണ്ടുനേരം കഴിക്കുന്ന വിലയേറിയ മരുന്നാണ് ടീച്ചറുടെ ജീവൻ നിലനിർത്തുന്നത്. ലോക്ഡൗണിൽ മരുന്നു കിട്ടാതായി. സഹായത്തിനായി ആലപ്പുഴ നോർത്ത് സ്റ്റേഷനിലേക്ക് വിളിച്ചു. മരുന്നിന്റെ പേരും മേൽവിലാസവും നൽകി. പോലീസ് ഇടപെട്ട് തിരുവനന്തപുരത്തുനിന്ന് മരുന്നെത്തിച്ചു. ആവശ്യക്കാരിക്ക് എത്തിച്ചുകൊടുക്കാൻ തോണ്ടൻകുളങ്ങര ‘സരോവര’ത്തിനുമുന്നിൽ നോർത്ത് എസ്.ഐ. എത്തിയപ്പോഴാണ് തന്റെ പ്രിയ അധ്യാപികയ്ക്കുള്ള ഗുരുദക്ഷിണയുമായാണ് തൻ എത്തിയത് എന്ന് ആ നിയമ പാലകന് മനസിലായത്.
കാട്ടൂർ ഹോളിഫാമിലി സ്കൂളിലെ കായികാധ്യാപികയായിരുന്നു ഹംസകുമാരിടീച്ചർ.. വിരമിച്ചിട്ട് അഞ്ചുവർഷമായി. 21 വർഷംമുമ്പാണ് എസ്.ഐ. ടോൾസൺ ജോസഫ് അവിടെ പഠിച്ചത്. ഓട്ടത്തിലും ചാട്ടത്തിലും മിടുക്കനായിരുന്ന ടോൾസൺ ടീച്ചറുടെ പ്രിയ ശിഷ്യനായി. സ്കൂൾ കായിക വേദികളിലെല്ലാം ടോൾസണെ കൊണ്ടുപോയിരുന്നത് ഹംസകുമാരിയാണ്.

മക്കളില്ലാത്ത എനിക്ക് ശിഷ്യരാണ് മക്കൾ. ഈ കോവിഡ് കാലത്തെ ഒറ്റപ്പെടലിലും അവരെത്തിയില്ലേ... ട്രഷറിയിൽ ഉൾപ്പെടെ എവിടെ പോകുമ്പോഴും അവരുടെ കരുതലാണ് എനിക്ക് ആഹ്ലാദം പകരുന്നത്’’ -ഹംസകുമാരി പറയുന്നു.ടീച്ചറുടെ വാക്കുകൾ കേൾക്കാം..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (1 hour ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (2 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (2 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (2 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (4 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (5 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (5 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (5 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (10 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (10 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (11 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (11 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (11 hours ago)

Malayali Vartha Recommends