Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ലോക്ക് ഡൗൺ: കാർഷികോത്പന്നങ്ങൾ സഹകരണ ബാങ്കുകൾ സംഭരിക്കണമെന്ന് ജോസ് കെ.മാണി...

16 APRIL 2020 04:26 PM IST
മലയാളി വാര്‍ത്ത

കോട്ടയം - കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സഹകരണ സ്ഥാപനങ്ങള്‍ വഴി സംഭരിക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ജീവിതം വഴിമുട്ടിയ കര്‍ഷകര്‍ ഉള്‍പ്പടെയുള്ള നിരവധി ജനവിഭാഗങ്ങളുണ്ട്. 30 ലക്ഷത്തോളം വരുന്ന കര്‍ഷകരില്‍ വലിയൊരു വിഭാഗത്തിനും അവരുടെ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ വില്‍ക്കാനാവുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പരിമിതികളുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങാകണം എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട കേരള ബാങ്കിനും, നമ്മുടെ സഹകരണപ്രസ്ഥാനങ്ങള്‍ക്കും ഇത്തരം ജനവിഭാഗങ്ങളെ സഹായിക്കുന്ന കാര്യത്തില്‍ വലിയ പങ്ക് വഹിക്കാനാവും.

കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങാകണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച കേരളബാങ്കിന് കേരളത്തില്‍ 805 ശാഖകളും 59839 കോടി നിക്ഷേപവും 38048 കോടി രൂപ വായ്പയുമുണ്ട്. സംസ്ഥാന സഹകരണ ബാങ്കിനാകട്ടെ 21 ശാഖകളും 10608 കോടി നിക്ഷേപവും 4926 കോടി വായ്പയുമുണ്ട്.
കേരളത്തില്‍ 1643 സഹകരണബാങ്കുകള്‍ക്കായി (ഏകദേശം മൂവായിരത്തില്‍പ്പരം ശാഖകള്‍) 95478 കോടി രൂപ നിക്ഷേപവും 76643 കോടി രൂപ വായ്പയുമുണ്ട്. ഇതില്‍ 1086 സഹകരണ ബാങ്കുകള്‍ക്ക് സ്വന്തമായി ഗോഡൗണും 108 വാടക ഗോഡൗണുകളുമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ കേരളത്തിലെ ഓരോ പഞ്ചായത്തിലും 4 സഹകരണബാങ്ക് ശാഖകളുണ്ട്.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ബാങ്കിംഗ് ഇടപാടുകള്‍ നാലിലൊന്നായി കുറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സഹകരണ ബാങ്കുകളെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന സ്ഥാപനങ്ങളാക്കി മാറ്റാനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ കൈക്കൊള്ളണം. മാര്‍ക്കറ്റ് വിലയുടെ 80 ശതമാനം തുക ഉല്‍പ്പന്നങ്ങള്‍ സ്വീകരിക്കുമ്പോള്‍ തന്നെ കര്‍ഷകര്‍ക്കു നല്‍കാനാവണം. റബറും, മലഞ്ചരക്കുകളായ ഇഞ്ചി, കുരുമുളക്, കാപ്പി, ഏലം തുടങ്ങിയവയും ആവശ്യമായ ഗ്രേഡര്‍മാരെ താല്‍ക്കാലികമായി നിയമിച്ചാല്‍ വ്യാപാരം നടത്താനാവും. പച്ചക്കറികളും, മറ്റ് ഭക്ഷ്യഉല്‍പ്പന്നങ്ങളും വിറ്റഴിക്കാനാവാതെ കര്‍ഷകര്‍ വിഷമിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ എല്ലാ സഹകരണ ബാങ്കുകളും ഭക്ഷ്യ, കാര്‍ഷിക ഉല്‍പ്പന്ന വാങ്ങല്‍ കേന്ദ്രങ്ങളാക്കണം. ഉല്‍പ്പന്നങ്ങള്‍ ഹോര്‍ട്ടികോര്‍പ്പ് വിതരണം ചെയ്യണം. കര്‍ഷകര്‍ക്ക് നല്‍കാനുള്ള ബാക്കി 20 ശതമാനം ലോക്ക്ഡൗണിനുശേഷം നല്‍കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (55 minutes ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (1 hour ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (1 hour ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (1 hour ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (3 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (4 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (4 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (4 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (9 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (9 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (10 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (10 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (10 hours ago)

Malayali Vartha Recommends