Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

'കരഞ്ഞു തൊഴുതു പറഞ്ഞിട്ടും എന്നെ സി.ഐ ചീത്തവിളിച്ചോടിച്ചു. ഡിസ്ചാർജ്ജ് പേപ്പറുമായി സി.ഐയുടെ അടുത്തേക്ക് വീണ്ടും ഓടി'; പിതാവിനെ എടുത്തുകൊണ്ടോടിയ റോയിമോന് പറയാനുള്ളത് നെഞ്ചുരുകും അനുഭവം

16 APRIL 2020 04:45 PM IST
മലയാളി വാര്‍ത്ത

ഈ കോറോണക്കാലത്ത് മനുഷ്യൻ അകമഴിഞ്ഞ് നന്മപ്രവർത്തികൾ ചെയുന്ന കാലത്തേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. ചില വാർത്തകൾ എല്ലാം തന്നെ കണ്ണുകൾ നിറഞ്ഞല്ലാതെ കാണുവാൻ കഴിയില്ല. പൊലീസ് ആട്ടോ തടഞ്ഞതിനെ തുടർന്ന് രോഗിയായ പിതാവിനെ എടുത്തുകൊണ്ട് ഓടിയ വാർത്തകൾ ഇന്നലെ മാധ്യമങ്ങൾ എല്ലാം തന്നെ വ്യക്തമാക്കുമ്പോൾ പലരുടെയും മനസൊന്ന് പിടഞ്ഞിട്ടുണ്ടാകാം. കുളത്തൂപ്പുഴ ഇ.എസ്.എം കോളനിയിൽ സിലോൺമുക്ക് പെരുമ്പള്ളി കുന്നേൽ വീട്ടിൽ റോയിമോന്റെ ആ വെപ്രാളം നമ്മൾ ആരും തന്നെ ഇതുവരെ ഇനിയും മാറുന്നില്ല.

പോലീസിന്റെ വാദപ്രതിവാദങ്ങൾക്കിടയിലും റോയിയ്ക്ക് പറയാനുള്ളത് ഇത്തിരി നേരം താൻ അനുഭവിച്ച വെപ്രാളത്തിന്റെ നെഞ്ചുരുക്കും സംഭവങ്ങൾ തന്നെയാണ്. ആട്ടോ ഡ്രൈവറായ റോയിമോൻ പറഞ്ഞതിങ്ങനെയാണ്: " ഇപ്പോഴും എന്ത് കിതപ്പ് മാറിയിട്ടില്ല. സി.ഐയുടെ ചീത്തവിളിയും അപ്പന്റെ അവസ്ഥയും കണ്ടപ്പോൾ ഒരു വല്ലാത്ത മാനസിക അവസ്ഥയിലെത്തിയിരുന്നു. ഡിസ്ചാർജായ അപ്പനെ ആശുപത്രിയിൽ നിന്നും തിരികെ കൊണ്ടുവരാൻ വേണ്ടി പോകുന്നവഴിയാണ് പുനലൂർ തൂക്കുപാലത്തിന് സമീപം ടി.ബി.യുടെ അടുത്തായി പൊലീസിനെ കണ്ടത്. എ.എസ്.ഐ കൈകാണിച്ചു നിർത്തി. കാര്യങ്ങൾ പറഞ്ഞപ്പോൾ പോകാൻ അനുവദിച്ചു. തുടർന്ന് പെട്ടെന്നാണ് പുനലൂർ സി.ഐ ജീപ്പിൽ എത്തിയത്.

വേഗം ആട്ടോ തടയുകയും എന്നെ ചീത്ത വിളിച്ചു. സ്വയം സാക്ഷ്യപ്പെടുത്തിയ പേപ്പർ കാണിച്ചപ്പോൾ അത് കാണാൻ കൂട്ടാക്കിയുമില്ല. എന്നാൽ എന്നെ അവിടെ നിർത്തിയിട്ട് സി.ഐ വേറെ വാഹനങ്ങൾക്ക് പുറകെ പോകുകയും ചെയ്തു. തുടർന്ന് ഞാൻ വണ്ടിയിൽ ഇരുന്നു. സി.ഐ തിരികെ വന്നതിനെ തുടർന്ന് വണ്ടി ഒതുക്കിയിടാൻ പറഞ്ഞു. അച്ഛന്റെ അവസ്ഥ കണ്ട് ഞാൻ കരഞ്ഞു തൊഴുതു പറഞ്ഞു. അപ്പോൾ എന്നെ വിരട്ടുകയും ചെയ്തു.

അതോടൊപ്പം തന്നെ എന്റെ അപ്പനെ കൊണ്ടുവരണ്ട അവസ്ഥയുള്ളതിനാൽ എനിക്ക് വെപ്രാളമായി. ആട്ടോ ഒതുക്കിയിട്ടിട്ട് ഞാൻ ആശുപത്രിയിലേക്ക് ഓടിയെത്തി. തുടർന്ന് ഡോക്ടറെ കണ്ടപ്പോൾ ഡിസ്ചാർജ്ജ് എഴുതിത്തന്നു. ഡിസ്ചാർജ്ജ് പേപ്പറുമായി സി.ഐയുടെ അടുത്തേക്ക് വീണ്ടും ഓടി എത്തി. അദ്ദേഹത്തോട് കാര്യം പറയാൻ ശ്രമിച്ചിട്ടും ഫലമുണ്ടായിരുന്നില്ല. കരഞ്ഞിട്ടും ഒരു പ്രാവിശ്യംപോലും മൈൻഡ് ചെയ്തില്ല. പിന്നെ ഞാൻ തിരികെ വന്നു. ശേഷം പേപ്പർ അമ്മയുടെ കൈയിൽ കൊടുത്തു. അവിടെ ഉണ്ടായിരുന്ന ആട്ടോക്കാരനോട് വിവരവും പറഞ്ഞു.

ആട്ടോയിൽ അപ്പനെയും അമ്മയെയും കയറ്റി ഞാനും കയറി പറ്റുന്നിടത്തോളം എത്തിക്കാൻ പറഞ്ഞു. മൃഗാശുപത്രിയുടെ അടുത്ത് എത്തിയപ്പോൾ പൊലീസ് വാഹനം പോകുന്നു. ഇനി ഞാൻ വരുന്നില്ലെന്ന് ആട്ടോക്കാരൻ പറയുകയുണ്ടായി. മുപ്പത് രൂപ കൊടുത്തിട്ട് ഇറങ്ങി. ശേഷം വേറെ വഴിയില്ലാത്തതിനാൽ അപ്പനെയും എടുത്തുകൊണ്ട് ഓടുകയായിരുന്നു. എന്നാൽ അപ്പനെ ആട്ടോയിലാക്കിയ ശേഷം വീണ്ടും സി.ഐയുടെ അടുത്ത് ചെന്നെങ്കിലും അദ്ദേഹം വീണ്ടും ആട്ടിയോടിക്കുകയായിരുന്നു അദ്ദേഹം എന്നും റോയ് വ്യക്തമാക്കുകയുണ്ടായി. ആശുപത്രിയിൽ നിന്നും റോയിമോൻ പിതാവ് ജോർജ്ജിനെ(89) ആട്ടോയിൽ കയറ്റുന്ന സി.സി.ടി.വി ദൃശ്യം ഉപയോഗിച്ച് പൊലീസ് പുതിയ തിരക്കഥയെഴുതുമ്പോഴാണ് റോയിമോന്റെ വെളിപ്പെടുത്തൽ ഏറെ ശ്രേധേയമാകുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (56 minutes ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (1 hour ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (1 hour ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (1 hour ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (3 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (4 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (4 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (4 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (9 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (9 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (10 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (10 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (10 hours ago)

Malayali Vartha Recommends