മുഖ്യമന്ത്രി വിര്‍മശനത്തിന് അതീതനാണെന്ന ധാരണ ശരിയല്ല; കെ എം ഷാജിയുടെ ആരോപണങ്ങള്‍ മുസ്ലീംലീഗിന്‍റെ അഭിപ്രായം

മുഖ്യമന്ത്രി വിര്‍മശനത്തിന് അതീതനാണെന്ന ധാരണ ശരിയല്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. കെ എം ഷാജിയുടെ ആരോപണങ്ങള്‍ മുസ്ലീംലീഗിന്‍റെ അഭിപ്രായമാണന്നും കുഞ്ഞാലികുട്ടി പറഞ്ഞു. ദുരിതാശ്വാസഫണ്ടില്‍ നേരത്ത വീഴ്ച വന്നിട്ടുണ്ട്. രണ്ടു പ്രളയവും ഓഖിയും നേരിട്ടതില്‍ വീഴ്ചയുണ്ട്. പ്രളയ ദുരന്തത്തിന്‍റെ പേരില്‍ ശേഖരിച്ച ഫണ്ട് വകമാറ്റിയതു പോലെ സംഭവിക്കാതിരിക്കാനാണ് മുന്നറിയിപ്പ് നല്‍കുന്നതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ കാണാതെ മറുപടി പറയാന്‍ മുഖ്യമന്ത്രി തയാറാവണം. കെ എം ഷാജിയുടെ ആരോപണങ്ങള്‍ മുസ്ലീംലീഗിന്‍റെ അഭിപ്രായമാണന്നും ഉപയോഗിച്ച ഭാഷ ആവിഷ്ക്കാര സ്വാതന്ത്രമായി കണ്ടാല്‍ മതിയെന്നും പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.ജനങ്ങളെ ഈ ഘട്ടത്തില്‍ വിഷമിപ്പിക്കാതിരിക്കാനാണ് സര്‍ക്കാരിനോട് സഹകരിക്കുന്നത്. കേരളത്തില്‍ എല്ലാം ശുഭമാണെന്നു കരുതരുതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
കെ.എം.ഷാജിയുടെ ആരോപണം പച്ചനുണയെന്ന് മന്ത്രി കെ.ടി. ജലീല്‍ ആഞ്ഞടിച്ചു. ഷാജി കൊവിഡ് പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് മറ്റാവശ്യങ്ങള്‍ക്ക് പണമെടുത്തിട്ടില്ല. ജനങ്ങളോട് കള്ളം പറയുന്നത് മാന്യമാണോ എന്ന് മുസ്‍ലിം ലീഗ് നേതൃത്വം ആലോചിക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























