Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

വിവാദങ്ങള്‍ക്കൊടുവില്‍,കേരളാ പൊലീസ് വാടകയ്‌ക്കെടുത്ത 11 പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുള്ള ഇരട്ടഎഞ്ചിന്‍ ഹെലിക്കോപ്റ്റര്‍ തിരുവനന്തപുരത്തെത്തി; രോഗികളെ എയര്‍ ലിഫ്റ്റ് ചെയ്യാനുള്ള സംവിധാനമടക്കമുള്ള ഹെലികോപ്റ്ററില്‍ ദില്ലിയില്‍ നിന്നും മരുന്നും എത്തിച്ചു

16 APRIL 2020 05:33 PM IST
മലയാളി വാര്‍ത്ത

വിവാദങ്ങള്‍ക്കൊടുവില്‍, കേരളാ പൊലീസ് വാടകയ്‌ക്കെടുത്ത ഹെലിക്കോപ്റ്റര്‍ തിരുവനന്തപുരത്തെത്തി. പവന്‍ ഹാന്‍സിന്റെ ആദ്യ സംഘത്തില്‍ രണ്ട് ക്യാപ്റ്റന്‍മാരും പവന്‍ ഹാന്‍സിന്റെ മൂന്നു എഞ്ചിനിയര്‍മാരും എത്തിയിട്ടുണ്ട്. 11 പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുള്ള ഇരട്ടഎഞ്ചിന്‍ ഹെലികോപ്റ്ററാണ് എത്തിയത്. രോഗികളെ എയര്‍ ലിഫ്റ്റ് ചെയ്യാനുള്ള സംവിധാനമടക്കമുള്ള ഹെലികോപ്റ്ററില്‍ ദില്ലിയില്‍ നിന്നും മരുന്നും എത്തിച്ചിട്ടുണ്ട്.തിരുവനന്തപുരം ചാക്കയിലെ രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയിലാണ് ഹെലികോപ്റ്ററുള്ളത്. കമ്പനിയുടെ ഓഫീസ് സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് നേരത്തെ വിവാദമായ ഹെലിക്കോപ്റ്റര്‍ ഇടപാടിന് കൊവിഡ് 19 യെ തുടര്‍ന്നുളള സാമ്പത്തിക പ്രതിസന്ധിക്കിടെയും സര്‍ക്കാര്‍ മുന്‍കൂര്‍ പണം നല്‍കിയത് വലിയ വിവാദമായിരുന്നു. പ്രതിമാസം 20 മണിക്കൂര്‍ പറത്താന്‍ ഒരു കോടി 44 ലക്ഷം രൂപ വാടകയ്ക്കാണ് പവന്‍ഹാന്‍സ് കമ്പനിയ്ക്ക് കരാര്‍ നല്‍കിയത്. ഇതിനെക്കാള്‍ കുറഞ്ഞ തുകയ്ക്ക് ഹെലിക്കോപ്റ്റര്‍ വാടകയ്ക്ക് നല്‍കാന്‍ പല കമ്പനികളും തയ്യാറായിട്ടും ഇതേ കമ്പനിയുമായി കരാറിലെത്തിയതും പ്രതിപക്ഷമടക്കം ഉയര്‍ത്തിക്കാട്ടിയിരുന്നു.

എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയും, ഹെലികോപ്റ്ററിനായി പൊലീസിന് പ്രത്യേകം പണം മാറ്റി വയ്ക്കാത്തും ധനവകുപ്പ് ചൂണ്ടികാട്ടിയതോടെ കരാര്‍ ഒപ്പിടല്‍ അനിശ്ചിത്വത്തിലായി. ഒരു മാസത്തെ വാടകയെങ്കിലും മുന്‍കൂര്‍നല്‍കണമെന്നായിരുന്നു പവന്‍ ഹന്‍സിന്റെ ആവശ്യം. ഇതേ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിക്കിടെ ബജറ്റില്‍ പൊലീസിന് അനുവദിച്ച തുകയില്‍ നിന്നും ഒന്നരക്കോടി രൂപ ട്രഷറയില്‍ നിന്ന് കമ്പനിയുടെ അക്കൗണ്ടിലേക്ക്.

ഏതായാലും കോവിഡ് 19 വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ലോകരാജ്യങ്ങളില്‍ ഉണ്ടാക്കിയിരിക്കുന്നത്. കേരളത്തില്‍ അടുത്ത മാസം ശമ്പളം െകാടുക്കാനുള്ള പണത്തിന്റെ കാര്യത്തില്‍ തന്നെ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്നലെ പൊലീസിന്റെ ഹെലികോപ്റ്ററിന് ഒന്നരക്കോടി രൂപ വാടകയായി നല്‍കി സംഭവം പുറത്തുവന്നതോടെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.


ഈ കൊറോണക്കാലത്ത് ഒരു ഹെലികോപ്റ്റര്‍ മുതലാളി പോലും പട്ടിണി കിടക്കരുത്.. എന്തൊരു കരുതലാണ് ഈ മന്‍സന്..' മുഖ്യമന്ത്രിയെ പരിഹസിച്ച് വി.ടിബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ കൂടിയായ കെ.എസ്.ശബരീനാഥന്‍ കുറിച്ചത് ഇങ്ങനെ: ഗവണ്‍മെന്റ് തന്നെ മലയാളികളെ ഏപ്രില്‍ ഫൂളാക്കി- ഒന്നല്ല,രണ്ടുതവണ!

1) സാമ്പത്തികസ്ഥിതി അതിരൂക്ഷമായ സമയത്ത് നാല് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചപ്പോള്‍ വലിയ വിവാദമായിരുന്നു.അതുകൊണ്ടു മാറ്റിവച്ച ഈ പദ്ധതി ഇപ്പോള്‍ ആരും അറിയാതെ കൊറോണ ഭീതിക്കിടയില്‍ 1 കോടി 70 ലക്ഷം രൂപ പവന്‍ ഹാന്‍സ് കമ്പനിക്ക് നല്‍കാന്‍ ഉത്തരവായി.

2) ഏറ്റവും കൂടുതല്‍ അഴിമതി ആരോപണം നടന്ന കേരള പോലീസിന്റെ കെല്‍ട്രോണ്‍ വഴിയുള്ള സ്പീഡ് ക്യാമറ പദ്ധതി വിവാദമായിരുന്നു. കെല്‍ട്രോണ്‍ സഹായത്തോടെ പ്രവര്‍ത്തി പരിചയമില്ലാത്ത കമ്പനിക്ക് ഈ പദ്ധതി വഴി 90% വരുമാനം നല്‍കുമെന്നായപ്പോള്‍ അത് വിവാദമായി, സര്‍ക്കാര്‍ പദ്ധതി മാറ്റിവെച്ചു. എന്നാല്‍ ഇപ്പോള്‍ ആരുമറിയാതെ 6 കോടി 97 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു.

ഈ രണ്ടു പദ്ധതിക്ക് മാറ്റിവെച്ച 8.67 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊറോണ ചെലവിനായി വക മാറ്റണം. ഈ അഴിമതി ചാലഞ്ച് സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെങ്കില്‍ പാവപ്പെട്ട നാട്ടുകാര്‍ സാലറി ചലഞ്ച് ഏറ്റെടുക്കും.

കോവിഡ് പ്രതിസന്ധി മൂലമുള്ള ചെലവ് ചുരുക്കലിനിടെ പൊലീസിന്റെ ഹെലികോപ്റ്ററിന് ഒന്നരക്കോടി രൂപയാണ് വാടകയായി നല്‍കിയത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനമായ ഇന്നലെയാണ് ഡല്‍ഹിയിലെ പൊതുമേഖല സ്ഥാപനമായ പവന്‍ ഹന്‍സിന് തുക കൈമാറിയത്. ഹെലികോപ്ടര്‍ പ്രതിമാസം ഒരു കോടി 44 ലക്ഷം രൂപ നല്‍കിയാണ് വാടകയ്‌ക്കെടുക്കുന്നത്. ഇതിനായി ഒന്നേമുക്കാല്‍ കോടിയോളം രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതില്‍ നിന്നാണ് ഇപ്പോള്‍ പണം കൈമാറിയത്. ഹെലികോപ്ടര്‍ ഇടപാട് തന്നെ ധൂര്‍ത്തെന്നും അമിത ചെലവെന്നും ആക്ഷേപ നില നില്‍ക്കുന്നതിനിടെയാണ് പ്രതിസന്ധിക്കിടയിലെ പണം കൈമാറ്റവും. എന്നാല്‍ നേരത്തെ തന്നെ അനുവദിച്ച പണമാണെന്നാണ് പൊലീസിന്റെ വിശദീകരണം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (1 hour ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (1 hour ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (2 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (2 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (4 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (5 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (5 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (5 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (10 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (10 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (11 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (11 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (11 hours ago)

Malayali Vartha Recommends