Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഡാറ്റ വിവാദം- യുഎസ് കമ്പനിക്ക് ലഭിച്ചത് 200 കോടി. പിണറായി മുഖ്യപ്രതിയെന്ന് രമേശ് ചെന്നിത്തല

16 APRIL 2020 06:33 PM IST
മലയാളി വാര്‍ത്ത

കോവിഡ് പ്രതിരോധത്തിന്റെ ആവശ്യങ്ങള്‍ക്കായി രോഗികളുടെ വിവരശേഖരം നടത്താന്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലറിനെ ഉപയോഗപ്പെടുത്താമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ആലോചിച്ചിരുന്നു. എന്നാല്‍ സാധാരണ പൗരന്മാരുടെ വിവരങ്ങള്‍ സ്വകാര്യ കമ്പനി ശേഖരിക്കുന്നതിലുള്ള നിയമപ്രശ്‌നങ്ങളും സ്വകാര്യത സംബന്ധിച്ച വിവാദങ്ങളും കനത്തതോടെ അമേരിക്കന്‍ കമ്പനിയുമായുള്ള തുടര്‍ നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറിയിരുന്നു. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇനി സ്പ്രിംഗ്‌ളറിന്റെ വെബ്‌സൈറ്റിലേക്ക് അപ്ലോഡ് ചെയ്യണ്ടേന്നും സര്‍ക്കാര്‍ വെബ്‌സൈറ്റിലേക്ക് മാത്രം വിവരങ്ങള്‍ നല്‍കിയാല്‍ മതിയെന്നും പഞ്ചാത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. പിന്നാലെ കരാര്‍ വിശദാംശങ്ങളും സര്‍ക്കാര്‍ പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാല്‍, സ്പ്രിംഗ്ലര്‍ വിവാദത്തിലെ മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ പഴുതുകളുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം വീണ്ടും രംഗത്തെത്തി.

ഒന്നേമുക്കാല്‍ ലക്ഷം പേരുടെ ഡാറ്റ സ്പ്രിംഗ്ലര്‍ര്‍ എന്ന അമേരിക്കന്‍ കമ്പനിക്ക് ലഭിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇതുവരെ ശേഖരിച്ച ഡേറ്റയുടെ വില 200 കോടി വരുമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ ഡാറ്റ ലഭിച്ചാല്‍ ഇത് 700 കോടിയോളം വരുമെന്നും ചെന്നിത്തല വ്യക്തമാക്കി. കമ്പനിയ്ക്കെതിരെ കേസ് കൊടുക്കണമെങ്കില്‍ സര്‍ക്കാര്‍ അമേരിക്കയില്‍ പോകേണ്ട അവസ്ഥയാണ്. അമേരിക്കയില്‍ കമ്പനിയ്ക്കെതിരെ ഡാറ്റ തട്ടിപ്പ് കേസ് നിലവിലുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ആശാവര്‍ക്കര്‍മാരെ ഉപയോഗിച്ച് 41 ചോദ്യങ്ങളിലൂടെ വിവരങ്ങള്‍ വീടു വീടാന്തരം കയറി ശേഖരിച്ചു. ആ വിവരങ്ങള്‍ കമ്പനിക്ക് നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. വിഷയത്തില്‍ മുഖ്യമന്ത്രി മുഖ്യപ്രതിയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സാധാരണ ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പാലിക്കേണ്ട യാതൊരു നടപടി ക്രമങ്ങളും സര്‍ക്കാര്‍ പാലിച്ചില്ല. അന്തര്‍ദേശീയ കരാര്‍ ഒപ്പിടുന്നതിന് മുമ്പ് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തില്ല. നിയമസാധുതയും പരിശോധിച്ചില്ല. കരാറുമായി ബന്ധപ്പെട്ട് ഒരു രേഖപോലുമില്ലെന്നും ചെന്നിത്തല. കരാര്‍ സൗജന്യമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഇത് കൊറോണ തീരുന്നത് വരെ മാത്രമാണെന്ന് മുഖ്യമന്ത്രി തന്നെ അംഗീകരിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിനിടെ, സ്പ്രിംഗ്‌ളര്‍ കമ്പനിക്ക് ആരോഗ്യ മേഖലയില്‍ മുന്‍ പരിചയം ഇല്ലാതിരുന്നിട്ടും ഒരു മീഡിയ മാനേജ്‌മെന്റ് കമ്പനിക്ക് ഡാറ്റാ അനാലിസിസിന് അനുമതി നല്‍കിയത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പിടി തോമസ് എംല്‍എ ആവശ്യപ്പെട്ടു. ലാവലിന്‍ കമ്പനിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാര്‍ ആക്കിയിന് സമാനമാണ് ഈ നീക്കമെന്നും പിടി തോമസ് ആരോപിച്ചു. ഒരു അനുമതിയും ആരില്‍ നിന്നും വാങ്ങിയിട്ടില്ല. ആരാണ് കമ്പനിയെ പരിചയപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കോടിക്കണക്കിനു രൂപയുടെ മോഷണക്കേസ് ന്യൂയോര്‍ക്കില്‍ കമ്പനിക്കെതിരെയുണ്ട്.. ജീവനക്കാര്‍ തന്നെ പരാതി വെബ്സൈറ്റില്‍ രേഖപ്പെടുത്തിട്ടുണ്ട്. ഏപ്രില്‍ രണ്ടിനാണ് കരാര്‍ ഒപ്പിട്ടത്. എന്നാല്‍ മാര്‍ച്ച് 27 നു തന്നെ കൈമാറാന്‍ ഉത്തരവിറങ്ങി. ആരുടെ താല്പര്യം സംരക്ഷിക്കാനാണ് ഇതെന്ന് വ്യക്തമാക്കണം. പിണറായി വിജയന്‍ എന്ന പേര് പി ആര്‍ വിജയന്‍ എന്നാക്കണമെന്നും പിടി തോമസ് പരിഹസിച്ചു.

വാവിട്ട വാക്കും സ്പ്രിംഗ്‌ളറില്‍ പോയ ഡാറ്റയും അന്യന്റെ സ്വത്താണ്. ഇതാര്‍ക്കും സ്വന്തമാക്കാം. രോഗികളുടെ വിവരങ്ങളാണ് ഇങ്ങനെ ചോര്‍ത്തിയത്. മരുന്ന് കമ്പനികള്‍ക്കു ഇത് ഉപയോഗപ്പെടുത്താം. രോഗികളുടെ വിവരങ്ങള്‍ പോലും പിണറായി വിജയന്‍ വിറ്റു എന്നും പിടി തോമസ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഏതെങ്കിലും കുടുംബാംഗങ്ങള്‍ക്കോ അവരുടെ സ്ഥാപനങ്ങള്‍ക്കോ സ്പ്രിംഗ്‌ളര്‍ കമ്പനിയുമായി ബന്ധമുണ്ടോയെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം. പ്രതിപക്ഷത്തിന് അങ്ങനെ ഒരു സംശയം ഉണ്ടെന്നും പി.ടി തോമസ് കൊച്ചിയില്‍ പറഞ്ഞു.

അതേസമയം, പൗരന്റെ വിവരങ്ങള്‍ സ്വകാര്യ കമ്പനി ശേഖരിക്കുന്നതിന് ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് ഇപ്പോഴും വ്യക്തമല്ല. കരാര്‍ നിയമ സെക്രട്ടറി കാണാത്തതിനെയും സ്പ്രിംഗ്ലറുടെ സൈറ്റിലെ വീഡിയോയെയും മുഖ്യമന്ത്രി ന്യായീകരിച്ചതിലും പ്രതിപക്ഷം അസ്വാഭാവികത കാണുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (1 hour ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (1 hour ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (2 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (2 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (4 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (5 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (5 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (5 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (10 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (10 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (11 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (11 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (11 hours ago)

Malayali Vartha Recommends