കഴിഞ്ഞ 24 മണിക്കൂറിനിടെ 826 പേര്‍ക്ക് കോവിഡ്; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ദിനംപ്രതി കുറവ്

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 826 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഈ സമയപരിധിയില്‍ 28 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം 1076 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്.
പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 12759 ആയി. ഇതില്‍ 10824 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതുവരെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് 420 പേരാണ് മരണത്തിന് കീഴടങ്ങിയത്. 1514 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായും ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
അതേസമയം രാജ്യത്തെ 325 ജില്ലകളില്‍ ഇതുവരെ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റെയില്‍വേ 10500 ഐസൊലേഷന്‍ വാര്‍ഡുകള്‍ ഇതുവരെ സജ്ജീകരിച്ചു. കൂടുതല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കുന്നതിനുളള പ്രവര്‍ത്തനങ്ങളുമായി റെയില്‍വേ മുന്നോട്ടുപോകുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
വിദേശരാജ്യങ്ങളില്‍ കോവിഡ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 3336 ആണ്. 53 രാജ്യങ്ങളിലെ വിവിധ ആശുപത്രികളിലായാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ വിദേശത്ത് 25 പ്രവാസികള്‍ കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞു.
https://www.facebook.com/Malayalivartha
























