Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ലോക്ക്ഡൗണിന് ശേഷം ഗ്രീന്‍ സോണ്‍ മേഖലകളില്‍ മാത്രം പൊതുഗതാഗതം; പുതിയ വിവരങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍

16 APRIL 2020 07:04 PM IST
മലയാളി വാര്‍ത്ത

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന് ശേഷവും സംസ്ഥാനത്ത് പൊതുഗതാഗതത്തിന് നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഗ്രീന്‍ സോണ്‍ മേഖലകളില്‍ മാത്രമേ പൊതുഗതാഗതം അനുവദിക്കൂ. ഗ്രീന്‍ സോണിലും ബസ് സര്‍വീസ് ജില്ലയ്ക്കുള്ളില്‍ മാത്രമായിരിയ്ക്കും. യാത്രക്കാര്‍ക്കുള്ള മാര്‍ഗരേഖകളും പുറത്തിറക്കി. റെഡ്, ഓറഞ്ച് സോണുകളിലുള്ളവര്‍ മറ്റ് ജില്ലകളില്‍ കടന്നാല്‍ ക്വാറന്റീനിലാകുമെന്നും മുന്നറിയിപ്പ്.

അതേസമയം, രോഗികളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ നാലു മേഖലകളാക്കി തിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടും. രോഗികളുടെ എണ്ണം കുറഞ്ഞതോടെയാണ് കേന്ദ്രം നിശ്ചയിച്ച ഹോട്‌സ്‌പോട്ടുകളില്‍ നിന്നും സംസ്ഥാനം പുതിയ മേഖല സംവിധാനത്തിലേക്ക് മാറാന്‍ തീരുമാനിച്ചത്. കാര്‍ഷിക, മല്‍സ്യ നിര്‍മാണ മേഖലകളില്‍ ഈ മാസം 20ന് ശേഷം അനുമതി നല്‍കും.
സ്വകാര്യവാഹനങ്ങള്‍ക്കും ഇളവില്ല. 20നുശേഷവും സ്വകാര്യവാഹനങ്ങള്‍ക്ക് നിയന്ത്രണം അതേപടി തുടരും. കാറില്‍ ഡ്രൈവറുള്‍പ്പെടെ രണ്ട് പേരും ഇരുചക്രവാഹനത്തില്‍ ഒരാളും മാത്രം. 20നുശേഷം മോട്ടോര്‍വാഹന ഓഫിസുകള്‍ തുറക്കും. ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രം. സ്വകാര്യകമ്ബനികള്‍ ആവശ്യപ്പട്ടാല്‍ കെഎസ്ആര്‍ടിസി ബസുകള്‍ വാടകയ്ക്ക് നല്‍കും.
രോഗവ്യാപനത്തിന്റെ തോത് അനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച ഹോട്‌സ്‌പോട്ടുകളില്‍ അവ്യക്തത വന്നതോടെയാണ് നാലു മേഖലകളാക്കി സംസ്ഥാനത്തെ തിരിക്കാനും കേന്ദ്രസര്‍ക്കാരിനോട് അനുമതി തേടാനും മന്ത്രിസഭാ തീരുമാനിച്ചത്. ഇതിനായി കേന്ദ്രക്യാബിനറ്റ് സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി കത്ത് നല്‍കും. മന്ത്രസഭാ തീരുമാനം അനുസരിച്ച് കാസര്‍കോട് കണ്ണൂര്‍ കോഴിക്കോട് മലപ്പുറം എന്നിവ അതി തീവ്ര മേഖലയില്‍ ഉള്‍പ്പെടും. ഇവിടെ മെയ് മൂന്ന് വരെ കര്‍ശന നിയന്ത്രണം തുടരും തീവ്രത നിലനില്‍ക്കുന്ന പത്തനംതിട്ട കൊല്ലം എറണാകുളം എന്നിവയെ പ്രത്യേക മേഖലയാക്കി.
ഈ മേഖലയില്‍ ഇളവുകള്‍ 24 ന് ശേഷം മാത്രമേ ഉണ്ടാകുകയുള്ളു. അലപ്പുഴ തിരുവന്തപുരം തൃശൂര്‍ പാലക്കാട് , വയനാട്. എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ ഈ മാസം 20ന് ഭാഗിക ജനജീവിതം അനുവദിക്കാം. രോഗമുക്തമായി കോട്ടയം ഇടുക്കി എന്നിവയെ ഒറ്റസോണാക്കി. 20ന് ശേഷം സാധാരണ ജന ജീവിതം അനുവദിക്കാമെന്നുമാണ് മന്ത്രിസഭയുടെ തീരുമാനം.ലോക്ക്ഡൗണ്‍ കാലത്ത് അടഞ്ഞുകിടക്കുന്ന എല്ലാ കടകളും ശുചീകരണത്തിനായി ഒരു ദിവസം തുറക്കാനും അനുമതി നല്‍കി. വ്യവസായ സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് വകുപ്പ സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി ഏതൊക്കെ തുറക്കാം എത്ര പേര്‍ ആകാം എന്നതും ഉള്‍പ്പെടുത്തണം. കേന്ദ്രനിര്‍ദേശം പൂര്‍ണമായി പാലിക്കാനാണ് മന്ത്രിസഭാ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (1 hour ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (1 hour ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (2 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (2 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (4 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (5 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (5 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (5 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (10 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (10 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (11 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (11 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (11 hours ago)

Malayali Vartha Recommends