ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് തുടരും; ഹോട്ട്സ്പോട്ട് അല്ലാത്ത ജില്ലകളില്‍ ഏപ്രില്‍ 20 മുതല്‍ ഇളവുകള്‍

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോട്ട്സ്പോട്ട് അല്ലാത്ത ജില്ലകളില്‍ ഏപ്രില്‍ 20 മുതല്‍ കേന്ദ്രം ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് സോണ്‍ ആയി പ്രഖ്യാപിച്ച ജില്ലകളില്‍ കര്‍ശന നിയന്ത്രണം തുടരും.
പൊതുഗതാഗതം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം എന്നിവ കേന്ദ്രം നിര്‍ത്തിവെച്ചിരിക്കുകയാണ്. ആളുകള്‍ കൂടുന്ന ചടങ്ങുകളെല്ലാം നിയന്ത്രണത്തിലാണ്. ഇവയെല്ലാം സംസ്ഥാനത്ത് തുടരും.
കേന്ദ്ര ലിസ്റ്റ് അനുസരിച്ച് കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളാണ് ഹോട്ട്സ്പോട്ടുകളായി കണക്കാക്കിയിട്ടുള്ളത്. ഇതില്‍ കോഴിക്കോടിനെ കൂടി ഉള്‍പ്പെടുത്തും.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളെ ഒരുമിച്ച് ഒരു മേഖലയാക്കണം എന്ന അഭിപ്രായമുണ്ട്. ഇത് കേന്ദ്ര സര്‍ക്കാറിന് മുമ്ബാകെ അവതരിപ്പിക്കും. കാസര്‍കോട് -61, കണ്ണൂര്‍ -45, മലപ്പുറം ഒമ്ബത്, കോഴിക്കോട് ഒമ്ബത് എന്നിങ്ങനെയാണ് ഇവിടങ്ങളില്‍ നിലവിലെ കോവിഡ് ബാധിതരുടെ എണ്ണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ ജില്ലകളില്‍ കര്‍ശന നിയന്ത്രണം തുടരും.
സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നാല് പോര്‍ക്കും കോഴിക്കോട് ജില്ലയില്‍ രണ്ട് പോര്‍ക്കും കാസര്‍കോട്ട് ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേര്‍ വിദേശത്തുനിന്നു വന്നവരാണ്. രണ്ടു പേര്‍ക്കം സമ്ബര്‍ക്കം മൂലമാണ് രോഗം പിടിപെട്ടത്. ഇന്ന് 27 പേര്‍ക്ക് പരിശോധനാഫലം നെഗറ്റീവായി. കാസര്‍കോട്ട് 24, എറണാകുളം, മലപ്പുറം, പാലക്കാട് ഒന്നു വീതം. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
https://www.facebook.com/Malayalivartha
























