പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും ജനങ്ങള്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്ന് മുഖ്യമന്ത്രി

കോവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനം അതീവ ജാഗ്രതയിലാണ്. ജാഗ്രതയുടെ ഫലമായി സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം കുറഞ്ഞു വരുന്നുമുണ്ട്. എന്നാല്‍ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനങ്ങള്‍ പൊതു സ്ഥലങ്ങളിലും, ജോലി സ്ഥലങ്ങളിലും കൃത്യമായി മാസ്‌ക് ധരിച്ചിരിക്കണമെന്നും, ഇത്തരത്തില്‍ ആളുകള്‍ ഭൂരിഭാഗവും മാസ്‌ക് ധരിച്ച രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപനം വന്‍തോതില്‍ കുറഞ്ഞിട്ടുണ്ടെന്നും കൊറോണ അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























