സംസ്ഥാനത്തെ നാലു മേഖലകളായി തിരിച്ച് ഇളവുകള്‍

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ സംസ്ഥാനത്ത് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. എന്നാല്‍ തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ നാലു മേഖലകളായി തിരിച്ച് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ച ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കൂടുതല്‍ രോഗികളുള്ള കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളെ ആദ്യത്തെ തീവ്രബാധിത മേഖലയില്‍ പെടുത്തും. ഈ ജില്ലകളില്‍ മേയ് മൂന്ന് വരെ നേരത്തെ നിശ്ചയിച്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരേണ്ട സ്ഥിതിയാണ് ഉള്ളത്. കോഴിക്കോടിനെ ഈ മേഖലയില്‍ പെടുത്തുന്നതിന് പ്രയാസം ഉണ്ടാവില്ലെങ്കിലും കേന്ദ്ര ലിസ്റ്റില്‍ ഹോട്ട്സ്പോട്ടിലുള്ള ചില ജില്ലകളെ ഒഴിവാക്കാന്‍ കേന്ദ്രത്തിന്റെ പ്രത്യേക അനുമതി വാങ്ങണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പത്തനംതിട്ട, എറണാകുളം, കൊല്ലം എന്നിവയാണ് രണ്ടാമത്തെ മേഖല. ഏപ്രില്‍ 24 വരെ ഇവിടങ്ങളില്‍ ശക്തമായ നിയന്ത്രണങ്ങല്‍ തുടരും. ഇളവുകള്‍ ആവശ്യമെങ്കില്‍ 24ന് ശേഷം തീരുമാനിക്കും. ജില്ലകളിലെ ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തി ഇവിടങ്ങള്‍ അടച്ചിടും.
ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളാണ് മൂന്നാമത്തെ മേഖല. ഇവിടങ്ങളില്‍ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. മറ്റ് നിയന്ത്രണങ്ങള്‍ ഇവിടെയും ബാധകമാകും.
സിനിമാശാലകള്‍, ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കാനാവില്ല. ആള്‍ക്കൂട്ടം ഇവിടെയും പൂര്‍ണമായി നിരോധിക്കും. ഇവിടങ്ങളിലെ ഹോട്ട്സ്പോട്ടുകള്‍ അടച്ചിടും. അതോടൊപ്പം ചില കടകള്‍, ഹോട്ടലുകള്‍ എന്നിവ വൈകുന്നേരം ഏഴ് വരെ തുറക്കാന്‍ അനുവദിക്കും.
കോട്ടയത്തും ഇടുക്കിയിലും പോസിറ്റീവ് കേസില്ല. ഇവയെ നാലാമത്തെ മേഖലയായി പരിഗണിക്കും. ഇടുക്കിയിലെ സംസ്ഥാന അതിര്‍ത്തികള്‍ പൂര്‍ണമായും അടക്കും. ജില്ലവിട്ടുള്ള യാത്രകള്‍ അനുവദിക്കില്ല. ആവശ്യമായ ക്രമീകരണങ്ങളോടെ സാധാരണ ജീവിതം അനുവദിക്കും. എന്നാല്‍ കൂട്ടംകൂടല്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഇവിടെയും ബാധകമായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha
























