ഒറ്റ, ഇരട്ടയക്ക നമ്ബര്‍ വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഓടാന്‍ അനുവദിക്കുന്ന രീതിയിൽ ഇളവുകള്‍; വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഏപ്രില്‍ 20 മുതല്‍ പ്രത്യേക ക്രമീകരണം

ലോക് ഡൗൺ കാലയളവിൽ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഏപ്രില്‍ 20 മുതല്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇടവിട്ട ദിവസങ്ങളില്‍ വാഹനങ്ങള്‍ ഓടിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഒറ്റ, ഇരട്ടയക്ക നമ്ബര്‍ വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഓടാന്‍ അനുവദിക്കുന്ന രീതിയിലാണ് ഇളവുകള്‍ ഉണ്ടാവുക. സ്ത്രീകള്‍ ഓടിക്കുന്ന വാനങ്ങള്‍ക്ക് ഈ വ്യവസ്ഥയില്‍ ഇളവുകള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പലയിടത്തായി നിര്‍ത്തിയിട്ട വാഹനങ്ങള്‍ അടക്കം കേടാവാതിരിക്കാന്‍ ഇടയ്ക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതിന് ആഴ്ചയില്‍ ഒരു ദിവസം അനുമതി നല്‍കും. യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്കും െ്രെപവറ്റ് ബസുകള്‍, വാഹനവില്പനക്കാരുടെ വാഹനങ്ങള്‍ എന്നിവയ്ക്കെല്ലാം ഈ അവസരം ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏപ്രില്‍ 20ന് ശേഷവും കര്‍ശന നിയന്ത്രണം തുടരുന്ന കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകള്‍ക്ക് ഈ ഇളവുകള്‍ ബാധകമാകില്ലെന്നും മുഖ്യമന്ത്ര വ്യക്തമാക്കി..
തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ നാലു മേഖലകളായി തിരിച്ച് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ച ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കൂടുതല്‍ രോഗികളുള്ള കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളെ ആദ്യത്തെ തീവ്രബാധിത മേഖലയില്‍ പെടുത്തും. ഈ ജില്ലകളില്‍ മേയ് മൂന്ന് വരെ നേരത്തെ നിശ്ചയിച്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരേണ്ട സ്ഥിതിയാണ് ഉള്ളത്. കോഴിക്കോടിനെ ഈ മേഖലയില്‍ പെടുത്തുന്നതിന് പ്രയാസം ഉണ്ടാവില്ലെങ്കിലും കേന്ദ്ര ലിസ്റ്റില്‍ ഹോട്ട്സ്പോട്ടിലുള്ള ചില ജില്ലകളെ ഒഴിവാക്കാന്‍ കേന്ദ്രത്തിന്റെ പ്രത്യേക അനുമതി വാങ്ങണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പത്തനംതിട്ട, എറണാകുളം, കൊല്ലം എന്നിവയാണ് രണ്ടാമത്തെ മേഖല. ഏപ്രില്‍ 24 വരെ ഇവിടങ്ങളില്‍ ശക്തമായ നിയന്ത്രണങ്ങല്‍ തുടരും. ഇളവുകള്‍ ആവശ്യമെങ്കില്‍ 24ന് ശേഷം തീരുമാനിക്കും. ജില്ലകളിലെ ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തി ഇവിടങ്ങള്‍ അടച്ചിടും.
ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളാണ് മൂന്നാമത്തെ മേഖല. ഇവിടങ്ങളില്‍ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. മറ്റ് നിയന്ത്രണങ്ങള്‍ ഇവിടെയും ബാധകമാകും.
സിനിമാശാലകള്‍, ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കാനാവില്ല. ആള്‍ക്കൂട്ടം ഇവിടെയും പൂര്‍ണമായി നിരോധിക്കും. ഇവിടങ്ങളിലെ ഹോട്ട്സ്പോട്ടുകള്‍ അടച്ചിടും. അതോടൊപ്പം ചില കടകള്‍, ഹോട്ടലുകള്‍ എന്നിവ വൈകുന്നേരം ഏഴ് വരെ തുറക്കാന്‍ അനുവദിക്കും.
കോട്ടയത്തും ഇടുക്കിയിലും പോസിറ്റീവ് കേസില്ല. ഇവയെ നാലാമത്തെ മേഖലയായി പരിഗണിക്കും. ഇടുക്കിയിലെ സംസ്ഥാന അതിര്‍ത്തികള്‍ പൂര്‍ണമായും അടക്കും. ജില്ലവിട്ടുള്ള യാത്രകള്‍ അനുവദിക്കില്ല. ആവശ്യമായ ക്രമീകരണങ്ങളോടെ സാധാരണ ജീവിതം അനുവദിക്കും. എന്നാല്‍ കൂട്ടംകൂടല്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഇവിടെയും ബാധകമായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha
























