കണ്ണൂര് ജില്ലയിലെ 17 അംഗ കൂട്ടുകുടുംബത്തിലെ പത്തുപേര്‍ക്ക് കോവിഡ്; കോഴിക്കോട് ജില്ലയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു

കണ്ണൂര് ജില്ലയിലെ ഒരു കുടുംബത്തിലെ പത്തുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെറുവാഞ്ചേരിയിലെ 17 അംഗ കൂട്ടുകുടുംബത്തിലെ പത്തുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇക്കൂട്ടത്തില്‍ 81 വയസുകാരനും, 11,13 വയസ് പ്രായമായ കുട്ടികളുമുണ്ട്. ഇന്ന് ഈ വീട്ടിലെ യുവതിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സമ്ബര്‍ക്കത്തിലൂടെയാണ് യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ഷാര്‍ജിയില്‍ നിന്നെത്തിയ പതിനൊന്ന് വയസുകാരനില്‍ നിന്നാണ് കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് വൈറസ് ബാധ പടര്‍ന്നത്. ഇന്ന് കണ്ണൂരില്‍ സ്ഥിരീകരിച്ച നാലുകേസുകളില്‍ മൂന്നെണ്ണവും ചെറുവാഞ്ചേരി മേഖലയിലാണ്. മൂന്ന് പേരും വിദേശത്തുനിന്നെത്തിയവരാണ്.
കണ്ണൂരില്‍ കോവിഡ് കൂടുതലുള്ളത് തലശ്ശേരി താലുക്കിലാണ്. കതിരൂര്‍, പാട്യം, കൂത്തുപറമ്ബ്, ന്യൂമാഹി പഞ്ചായത്ത് എന്നിവയെ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ കടകമ്ബോളങ്ങളും മറ്റും പൂര്‍ണമായി അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ കോവിഡ് ബാധിതരുടെ വര്‍ധനവില്‍ ആശങ്കവേണ്ടെന്നും വൈറസ് ബാധിതര്‍ വിദേശത്തുനിന്നെത്തിയവരാണെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
അതുകൂടാതെ കോഴിക്കോട് ജില്ലയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ എച്ചേരിയില്‍ ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചതോടെ ഈ കുടുംബത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സഹോദരനും അമ്മക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
മാര്‍ച്ച് 18 ന് ദുബായില്‍ നിന്നു വന്ന 39 കാരനും 59 വയസ്സുള്ള ഇദ്ദേഹത്തിന്റെ മാതാവിനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച രണ്ടുപേരും മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. മറ്റു രോഗലക്ഷണങ്ങള്‍ ഒന്നുമില്ല. ഇവരുടെ ആദ്യത്തെ രണ്ട് സാമ്ബിളുകളും നെഗറ്റീവ് ആയിരുന്നു. ഏപ്രില്‍ 13 നായിരുന്നു ആദ്യം സാമ്ബിള്‍ എടുത്തത്. 14ന് എടുത്ത സാമ്ബിളുകളാണ് പോസിറ്റീവ് ആയത്.
ഈ കുടുംബത്തിലെ മറ്റു മൂന്ന് പേര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കുടുംബത്തിലെ ആദ്യ വ്യക്തിക്ക് രോഗം സ്ഥിരീകരിച്ച ഉടന്‍ ബാക്കി മുഴുവന്‍ അംഗങ്ങളെയും മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു കര്‍ശന നിരീക്ഷണം നടത്തിവരികയായിരുന്നു. ഇതോടെ കോഴിക്കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 18 ആയി. ഇവരില്‍ ഒമ്ബത് പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതിനാല്‍ ഒമ്ബത് പേരാണ് ചികിത്സയില്‍ തുടരുന്നത്. ഇതുകൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് സ്ഥിരീകരിച്ച നാല് ഇതര ജില്ലക്കാരില്‍ രണ്ട് കാസര്‍ഗോഡ് സ്വദേശികളും രോഗമുക്തി നേടി ആശുപത്രി വിട്ടതിനാല്‍ രണ്ട് പേര്‍ ചികിത്സയിലുണ്ട്..
ജില്ലയില്‍ 1298 പേര്‍ കൂടി ഇന്ന് വീടുകളിലെ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവര്‍ 9864 ആയി. 12875 പേര്‍ നിരീക്ഷണത്തില്‍ തുടരുന്നു്. ഇന്ന് പുതുതായി വന്ന 15 പേര്‍ ഉള്‍പ്പെടെ ആകെ 28 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 11 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.
സംസ്ഥാനത്ത് ഇന്ന് ഏഴു പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര് ജില്ലയില് നാല് പോര്ക്കും കോഴിക്കോട് ജില്ലയില് രണ്ട് പോര്ക്കും കാസര്കോട്ട് ഒരാള്ക്കും രോഗം സ്ഥിരീകരിച്ചു. ഇതില് അഞ്ചു പേര് വിദേശത്തുനിന്നു വന്നവരാണ്. രണ്ടു പേര്ക്കം സമ്ബര്ക്കം മൂലമാണ് രോഗം പിടിപെട്ടത്. ഇന്ന് 27 പേര്ക്ക് പരിശോധനാഫലം നെഗറ്റീവായി. കാസര്കോട്ട് 24, എറണാകുളം, മലപ്പുറം, പാലക്കാട് ഒന്നു വീതം.
ഇതുവരെ 394 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 147 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 88855 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 88332 പേരും ആശുപത്രികളില്‍ 532 പേരും ഉണ്ട്. ഇന്ന് മാത്രം 108 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 17400 സാമ്ബിളുകള്‍ പരിശോധനക്ക് അയച്ചു. 16459 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. അതേസമയം രേഗം ഭേദമായവരുടെ എണ്ണത്തിലുണ്ടാകുന്ന വലിയ വര്ദ്ധന കേരളത്തിന് വലിയ ആശ്വാസമാണ്. കാസര്കോട് ജില്ലയില്‍ നിന്ന് മാത്രം ഇന്ന് കൊവിഡ് ഭേദമായത് 24 പേര്‍ക്കാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്റെ മൂന്നിരട്ടിയാണ് രോഗമുക്തി നേടിയവരുടെ എണ്ണം.
ബ്രിട്ടീഷ് എയര്‍വേയ്സിന്റെ പ്രത്യേക വിമാനത്തില്‍ കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തു നിന്നും 268 പേര്‍ ബ്രിട്ടനിലേക്ക് പോയി. ഇവരില്‍ കൊവിഡ് സ്ഥിരീകരിച്ച ഏഴ് പേരുണ്ട്. സംസ്ഥാനം കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ഉണ്ടാക്കിയ നേട്ടത്തിന്റെ സൂചനയാണിത്. അവര്‍ കേരളത്തിന് പ്രത്യേക നന്ദി അറിയിച്ചു. ഒപ്പം നെടുമ്ബാശേരി വിമാനത്താവളത്തില്‍ ജോലിക്കിടെ കൊവിഡ് ബാധിച്ച രണ്ട് പേര്‍ക്ക് ഇന്ന് രോഗം ഭേദമായി.
https://www.facebook.com/Malayalivartha
























