Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ലോക്ക്ഡൗണില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ സംസ്ഥാനത്തും ഏര്‍പ്പെടുത്തും; ഹോട്ട്‌സ്‌പോട്ടുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ സുരക്ഷാക്രമീകരണം പാലിച്ച് നിര്‍മാണ പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം

16 APRIL 2020 08:44 PM IST
മലയാളി വാര്‍ത്ത

രാജ്യം ലോക് ഡൗണില്‍ തുടരവെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ സംസ്ഥാനത്തും ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോട്ട്‌സ്‌പോട്ട് അല്ലാത്ത ജില്ലകളില്‍ ഏപ്രില്‍ 20 മുതല്‍ കേന്ദ്രം ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സംസ്ഥാനത്തും നടപ്പാക്കും. സംസ്ഥാനത്തെ ജില്ലകളെ നാലു മേഖലയാക്കി തിരിക്കുമെന്നും കേന്ദ്രസര്‍ക്കാരില്‍നിന്നും ഇതിനു അനുമതി തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് പോസിറ്റീവ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍ഗോഡ് (61), കണ്ണൂര്‍ (45), മലപ്പുറം (9) ജില്ലകളാണ് ഒന്നാം മേഖലയില്‍ ഉള്‍പ്പെടുക. ഈ മൂന്നു ജില്ലകളിലും മെയ് 3 വരെ യാതൊരു ഇളവുമില്ലാതെ ലോക്ക്ഡൗണ്‍ തുടരും. പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളാണ് രണ്ടാം മേഖലയില്‍ ഉള്‍പ്പെടുത്തുക. ഈ ജില്ലകളില്‍ 24 വരെ കടുത്ത നിയന്ത്രണം തുടരും. ഇളവുകള്‍ 24നുശേഷം പരിഗണിക്കും. തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകളാണ് മൂന്നാം മേഖല. കോട്ടയം, ഇടുക്കി ജില്ലകളാണ് നാലാം മേഖല. ഈ മേഖലകളില്‍ ഏപ്രില്‍ 20 നുശേഷം ഇളവുകള്‍ അനുവദിക്കും.

പരമ്ബരാഗത വ്യവസായമേഖലകള്‍ക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ലോക്ക്ഡൗണ്‍ കാലത്ത് കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍അനുമതി നല്‍കും. തൊഴില്‍മേഖല സജീവമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നിര്‍മാണ പ്രവര്‍ത്തിക്ക് അനുമതി നല്‍കിയിട്ടുണ്ട്. അതുപ്രകാരം ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങള്‍ ഒഴിവാക്കി സുരക്ഷാക്രമീകരണം പാലിച്ച് നിര്‍മാണ പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തൊഴിലാളികള്‍ ശാരീരിക അകലം പാലിക്കണം. ആവശ്യമായ ശുചിത്വ മാനദണ്ഡങ്ങള്‍ അനുസരിക്കുകയും വേണം.
സംസ്ഥാനത്ത് പരമ്ബരാഗത വ്യവസായ മേഖല കയര്‍, കശുവണ്ടി, കൈത്തറി, ബീഡി,ഖാദി ഇത്തരം മേഖലകളില്‍ എല്ലാം പ്രവര്‍ത്തനം പുനരാരംഭിക്കേണ്ടതായിട്ടുണ്ട്. ഹോട്ട്‌സ്‌പോട്ടുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിക്കണം. ഇത്തരം സ്ഥാപനങ്ങളില്‍ പ്രത്യേക എന്‍ട്രി പോയിന്റുകള്‍ വേണം. അതിലൂടെയാകണം ജീവനക്കാര്‍ പ്രവേശിക്കേണ്ടത്. ജീവനക്കാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം.
സ്ഥാപനത്തോട് അനുബന്ധിച്ച് പ്രത്യേക താമസ സൗകര്യം ഉള്ള കമ്ബനികളും ഇല്ലാത്ത കമ്ബനികളും ഉണ്ട്. ഇല്ലാത്ത കമ്ബനികള്‍ ജീവനക്കാര്‍ക്ക് വരുന്നതിനും പോകുന്നതിനും വാഹനസൗകര്യം ഏര്‍പ്പെടുത്തണം. കൂടുതല്‍ തൊഴിലാളികള്‍ ഉള്ള സ്ഥാപനങ്ങളില്‍ 50 ശതമാനം പേര്‍ മാത്രമേ പരമാവധി ഒരു അവസരത്തില്‍ തൊഴിലെടുക്കാവൂ. അത്തരം സ്ഥാപനങ്ങള്‍ ഷിഫ്റ്റ് സമ്ബ്രദായത്തില്‍ പ്രവര്‍ത്തിക്കണം.
മെഡിക്കല്‍ രംഗത്ത് വിവിധ ആവശ്യങ്ങള്‍ക്ക് റബര്‍ഉപയോഗിക്കേണ്ടതായിട്ടുണ്ട്. അതുകൊണ്ട് റബ്ബര്‍ സംസ്‌കരണ യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ നിറുത്തിവെക്കേണ്ടി വന്ന സ്ഥിതിയാണ്. മെയ് മാസം കഴിയുന്നതോടെ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ട്. അതിനകം നല്ല ഭാഗം പൂര്‍ത്തിയാക്കാന്‍ കഴിയണം. ലൈഫ് പദ്ധതിയിലുളള വീടുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇത്തരം കാര്യങ്ങള്‍ക്ക് ആവശ്യമായ അനുമതി നല്‍കേണ്ടതാണ്.
കൃഷിക്കും ഇളവ് അനുവദിച്ചിട്ടുണ്ട്യ കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡമനുസരിച്ച് എല്ലാ പ്രദേശങ്ങളിലും കാര്‍ഷികവൃത്തി അനുവദിക്കും. വിത്തിടുന്നതിന് പാടശേഖരങ്ങള്‍ പാകപ്പെടുത്തേണ്ടതുണ്ട്. മഴക്കാല പൂര്‍വ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. ഇതെല്ലാം അനുവദിക്കും. കാര്‍ഷികോല്‍പന്നങ്ങള്‍ സംഭരിക്കുകയും മാര്‍ക്കറ്റില്‍ എത്തിക്കുകയും അത് വില്പന നടത്തുകയും ചെയ്യുന്നതിന് മാര്‍ക്കറ്റുകള്‍ തുറക്കാം.
ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ ഓയില്‍ മില്‍, റൈസ് മില്‍, ഫ്‌ലവര്‍ മില്‍, വെളിച്ചണ്ണ ഉല്പാദനം, ഇത്തരം കാര്യങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. കാര്‍ഷിക ഉല്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുണ്ടാക്കുന്ന യൂണിറ്റുകള്‍ക്കും അനുമതി നല്‍കും. കൃഷിക്ക് വളവും വിത്തും വില്‍ക്കുന്ന കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കും. മിനിമം ജീവനക്കാരെ വെച്ച് സഹകരണ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും.പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷി ഭവന്‍, അക്ഷയ സെന്ററുകള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും.തോട്ടം മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലാബുകള്‍, ഫിസിയോ തെറാപ്പിയുടെ യൂണിറ്റുകള്‍ ഇങ്ങനെയുള്ള സ്ഥാപനങ്ങള്‍തുറന്നു പ്രവര്‍ത്തിക്കേണ്ടതാണ്.
ആയുര്‍വേദ മേഖലയിലും ഹോമിയോ മേഖലയിലുമുള്ള ചികിത്സാലയങ്ങളും മരുന്ന് ഷോപ്പുകളും തുറന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. തൊഴിലുറപ്പ് പദ്ധതി സംസ്ഥാനത്ത് പുനരാരംഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (1 hour ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (2 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (2 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (2 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (4 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (5 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (5 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (5 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (10 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (10 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (11 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (11 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (11 hours ago)

Malayali Vartha Recommends